എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പോയകാലം

പോയകാലം


പണ്ട് പൂർവികരുടെ കാലത്ത് നിന്ന് നോക്കുമ്പോൾ നമുക്ക് അന്ന്യം നിന്ന് പോകുന്ന ഒന്നാണ് നമ്മുടെ കഴിഞ്ഞ് പോയ കാലം. അതായത് വ്യക്തമായി പറഞ്ഞാൽ, നമ്മുടെ പരിസ്ഥിതി തന്നെയാണ്. ഓരോ വർഷത്തേയും ഓരോ മാസത്തിലും പ്രതേക കാലാവസ്ഥ വ്യതിയാനങ്ങളും, ഉത്സവാഘോഷാങ്ങളും, ഭക്ഷ്യധാന്യങ്ങളും എന്നു വേണ്ട പല നല്ല ദിവസങ്ങളും കിട്ടുമായിരുന്നു. ഓരോ വിത്തിനങ്ങൾ നടുന്നതിനും അതിന്റെ വിളവുകൾ എടുക്കുന്നതിനും പ്രതേക മാസങ്ങളും അതിന്റെതായ സമയവും ഉണ്ട്. ഇന്ന് അതെല്ലാം അന്യo നിന്ന് പോയിരിക്കുന്നു. ഇതിനെല്ലാം ഉത്തമ ഉദാഹരണം നമ്മൾ മനുഷ്യർ തന്നെയാണ്. ഇന്ന് കൃഷിയിടങ്ങൾ ഇല്ല. അവിടെയെല്ലാം ഫ്ലാറ്റ്റ്റുകൾ മാത്രം. കൃഷി ചെയ്യാൻ ആർക്കും സമയമില്ല. തിരക്കേറിയ ജീവിതം മാത്രം പണ്ട് കാലത്ത് രോഗങ്ങൾ ഇല്ല. ഇന്ന് രോഗങ്ങളേ ഉള്ളു. ഇ ന്ന് നമ്മൾ ഓരോ തുള്ളി ജലത്തിന് പോലും മനുഷ്യൻ പണം കൊടുത്തു വാങ്ങുന്ന കാലത്തിലേക്ക് മാറിക്കഴിഞ്ഞു. കിണറുകളിൽ വെള്ളമില്ല, മരങ്ങൾ വെട്ടിനശിപിച്ചും, കാടുകൾ വെട്ടി തെളിച്ചും, മണ്ണൊലിപ്പും,ജലക്ഷാമവും, വരൾച്ചയും ക്രമമായുള്ള കാലാവസ്ഥയും എല്ലാo നമുക്ക് നഷ്ടമായി. മുൻ കാലങ്ങളിലെ നീർച്ചാലുകൾ, കുളങ്ങൾ, തോടുകൾ, ആറുകൾ, ഊറ്റുകുഴികൾ, കൈ തോടുകൾ, നിലങ്ങൾ, നീരുറവകൾ എല്ലാം നഷ്ടമായി. ഇന്ന് കുഴല്കിണറുകൾ, പൈപ്പുകൾ, പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ഇത്രമാത്രം സുലഭം. പ്ലാസ്റ്റിക്കിന്റെ നിരന്തര ഉപയോഗം മൂലം അന്തരീക്ഷത്തിലെ ഓസോൺപാളികൾ വിള്ളലേറ്റ് നശിച്ചതുമൂലം അതിഭയങ്കരമായ ചൂടും, ലഭിച്ചുകൊണ്ടിരുന്ന മഴയും നശിച്ചു. ഇതെല്ലാം നശിപ്പിച് പഴയകാലം വീണ്ടെടുക്കാൻ നാം ഓരോരുത്തരും മുൻകരുതൽ എടുത്താൽ നമ്മുടെ വരും തലമുറയെ എങ്കിലും ഈ മാരകമായ വിപത്തുകളിൽ നിന്നും സംരക്ഷിച് നല്ലൊരു ജനതയെ വാർത്തെടുക്കാം "ഐക്യമത്യം മഹാബലം ".

ഗൗരി കൃഷ്ണ
2 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം