എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പൂവൻ കോഴിയുടെ കഥ

പൂവൻ കോഴിയുടെ കഥ


കോഴിയിറച്ചി ജോസിന് വല്യ ഇഷ്ടമാണ്. കോഴിക്കറി കൂട്ടണമെന്ന മോഹം തുടങ്ങിയിട്ട് കുറച്ചു മാസമായി. പക്ഷേ കോഴിയെ വാങ്ങാൻ കാശു വേണ്ടേ? അങ്ങനെയിരിക്കെ അയൽവാസിയുടെ ഒരു പൂവൻകോഴി ജോസിന്റെ വീട്ടിൽ എത്തി. കിട്ടിയ തക്കത്തിന് അതിനെ പിടിച്ച് കറിയാക്കിശാപ്പിട്ടു.രണ്ടു ദിവസം കഴിഞ്ഞാണ് കോഴിയുടെ ഉടമസ്ഥൻ കഥയറിഞ്ഞത്. അയാൾ ജോസിന്റെ വീട്ടിലെത്തി വഴക്കു പറഞ്ഞു. അയാൾ നെഞ്ചത്തടിച്ച് ഉറക്കെ നിലവിളിച്ചു. ഒച്ചയും ബഹളവും കേട്ട് ജോസിന്റെ വീട്ടിൽ ആളുകൾ ഓടി കൂടി.കോഴിയുടെ ഉടമസ്ഥന്റെ നിലവിളി സഹിക്കാതായപ്പോൾ ജോസ് അയാളോട് പറഞ്ഞു. താനെന്തിനാ ഇത്രമാത്രം കാറിപ്പൊളിക്കുന്നത് ? പിന്നെ ആളുകളെ നോക്കി ജോസ് തുടർന്നു. ഞാൻ കൊന്നത് ഇയാളുടെ ഒര് പീറക്കോഴിയെയാണ്, ഇയാളുടെ കരച്ചിൽ കേട്ടാൽ തോന്നും ഞാൻ കൊന്നത് ഇയാളെയാണെന്ന്. താൻ ചെയ്ത തെറ്റ് വളരെ നിസ്സാരമായ എന്തോ ഒന്നാണെന്ന ഭാവമായിരുന്നു ജോസിന്.

ശാലി ഷാൻ
4 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ