എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ

നല്ല കൂട്ടുകാർ


അന്നൊരു ഉഷ്ണകാലമായിരുന്നു. മരങ്ങളും ചെടികളും ഉണങ്ങിക്കരിഞ്ഞു.കാടരുവികൾ വറ്റിവരണ്ടു. മുത്തൻ കാട്ടിലെ മൃഗങ്ങൾ ദാഹം കൊണ്ടു വലഞ്ഞു. ദാഹജലം അന്വേഷിച്ച് പരക്കം പാഞ്ഞ മൃഗങ്ങളിൽ നാണു സിംഹവും ദാമു ആനയും ഒരു അരുവിയിൽ എത്തിച്ചേർന്നു.അവിടെ അല്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ദാഹത്താൽ വലഞ്ഞ നാണു പറഞ്ഞു: "ഞാനാണ് ആദ്യം വെള്ളം കുടിക്കേണ്ടത്. കാരണം ഞാനാണ് കാട്ടിലെ രാജാവ് ".ഉടനെ ദാമു ആ വാദത്തെ എതിർത്തു പറഞ്ഞു: "താങ്ങൾ രാജാവാണെന്ന കാര്യം ശരിയാണ്. എന്നാൽ പ്രജാ വൽസലനായിരിക്കണം ഒരു രാജാവ്. അതു കൊണ്ട് പ്രജയായ ഞാനായിരിക്കും ആദ്യം വെള്ളം കുടിക്കുന്നത് ". " സാദ്ധ്യമല്ല "നാണു സിംഹം അലറി. "എന്നാൽ നമുക്കു കാണാം " ദാമു ആനയും പിൻമാറാൻ കൂട്ടാക്കിയില്ല. ഒടുവിൽ രണ്ടു പേരും തമ്മിൽ പൊരിഞ്ഞ പോരാട്ടമായി. ഇരുവരും മുറിവേറ്റു നിലത്തു വീണു.പെട്ടെന്നാണ് ദാമു ആ കാഴ്ച കണ്ടത്. ആകാശത്തു വട്ടമിട്ടു പറക്കുന്ന കഴുകൻമാരെ! ഉടനെ അവൻ പറഞ്ഞു: "നാണൂ, ആകാശത്തേക്ക് നോക്ക്. നമ്മൾ ഏറ്റുമുട്ടി ചാകുമ്പോൾ ശവം കൊത്തിയെടുക്കാൻ കൊതി മൂത്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്ന കഴുകൻമാരെ കണ്ടോ? അതിനാൽ നമുക്ക് ഏറ്റുമുട്ടൽ അവസാനിപ്പിക്കാം". അല്പനേരത്തെ ആലോചനയ്ക്കു ശേഷം നാണു പറഞ്ഞു: അതേ, നീ പറഞ്ഞത് സത്യമാണ്. നാമെന്തിന് കഴുകൻമാർക്ക് ആഹാരമാകണം? ആദ്യം നീ തന്നെ കുടിച്ചോളൂ, പിന്നീട് ഞാൻ കുടിക്കാം". അന്നു മുതൽ നാണു സിംഹവും ദാമു ആനയും ജീവിതാന്ത്യം വരെയും ഉറ്റ സുഹൃത്തുക്കളായി തീർന്നു.

രുദ്ര എസ്
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ