ശുചിത്വം
"വിദ്യ പോലെ പ്രധാനമാണ് വൃത്തിയും "
ലോകത്ത് ഇന്ന് പലവിധ പകർച്ചവ്യാധികൾ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നു. ശുചിത്വമില്ലായ്മ മൂലമാണ് ഇവ കൂടുതലും സമൂഹത്തിൽ വ്യാപിക്കുന്നത്. ഒരു സമൂഹത്തിന്റെ നിലനില്പിന് ആരോഗ്യം പോലെ പ്രധാനമാണ് ശുചിത്വവും
വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. വീടുപോലെ പ്രധാനമാണ് നമ്മുടെ സ്കൂളും. വീടു വൃത്തിയായി സൂക്ഷിക്കുന്നതു പോലെ നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം, അതിനു കുട്ടികളായ നമുക്ക് വളരെ വലിയ പങ്കുണ്ട്.
വ്യക്തി ശുചിത്വത്തോടൊപ്പം നാം പരിസര ശുചിത്വവും പാലിക്കണം. നമ്മുടെ നാട്ടിൽ ദോഷകരമായ രീതിയിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, മഹാമാരിയായ കൊറോണയെ വരെ ശുചിത്വത്തിലൂടെ ഒരു പരിധി വരെ അകറ്റി നിർത്താം. നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിർത്താതെ കൊതുകിന്റെയും ചപ്പുചവറുകൾ കൂട്ടിയിടാതെ ഈച്ചയുടേയും വളർച്ച നിയന്ത്രിച്ച് കുറെ രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം, അതിന് നാം ശ്രമിക്കണം
കുട്ടികളായ നാം വ്യക്തിശുചിത്വം പാലിക്കാൻ മടി കാണിക്കുന്നവരാണ്.ദിവസവും പല്ല് തേയ്ക്കാനും കുളിക്കാനും കൈകൾ എപ്പോഴും ശുചിയാക്കാനും നാം മറക്കരുത്
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർദ്ധന നമ്മുടെ ജലസ്രോതസുകളെയും അന്തരീക്ഷത്തെയും മലിനമാക്കുന്നു.പല മാരക രോഗങ്ങൾ ,ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ഇവ സമൂഹത്തിൽ അപകടകരമായ രീതിയിൽ വർദ്ധിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നാം പാടെ ഒഴിവാക്കണം
വാഹനങ്ങളിലെ പുക, വ്യവസായശാലകളിലെ പുക ഇവ അന്തരിക്ഷ മലിനീകരണത്തിന് കാരണമാകുന്നു.ഇതിലൂടെ ആഗോള താപനമുണ്ടാക്കുന്നു. ജലസ്രോതസുകളെയും അന്തരീക്ഷത്തെയും ശുചിയായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.
നമ്മുടെ ജീവന് ഭീക്ഷണിയാകുന്ന പകർച്ചവ്യാധികളെ അകറ്റി നിർത്തണമെങ്കിൽ നാം ശുചിത്വമുള്ളവരായി മാറണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിർബന്ധമായി നാം പാലിക്കണം. അതിനായ് നമുക്ക് ശ്രമിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|