ഞാനൊരു ഞാനൊരു മഞ്ഞക്കിളി
എനിക്കൊരു കുഞ്ഞിക്കിളി
അങ്ങേ കാട്ടിലെ കാട്ടു മരത്തിൽ
ഇത്തിരി പോന്നൊരു കൂടുണ്ട്
കാട്ടുമരത്തിൻ കൊമ്പത്ത് ദൂരത്ത്
നോക്കിയിരുന്നപ്പോൾ ആയിരം സൂര്യൻ-
ഉദിച്ച പോലെ കണ്ണുകൾ വെട്ടത്ത് അടഞ്ഞുപോയി...
നീലാകാശം ഇരുളുന്നു
കാട്ടിൽ നിലവിളി ഉയരുന്നു
നിലവിളി മാത്രം കേൾക്കുന്നു
കാടിനു ദൈവം കണ്ണുതുറന്നു കാടിന്റെ മക്കളെ രക്ഷിക്കാൻ
പെയ്തു നല്ലൊരു കുളിർ മഴ കാട്ടിൽ
കാടിൻ മാറു തണുപ്പിക്കാൻ കാടിൻ ജീവൻ രക്ഷിക്കാൻ...