ഉണരുവിൻ ഉണരുവിൻ ഉണരുവിൻ കൂട്ടരെ
പൊരു തിടാം തുരത്തിടാം ഈ മഹാമാരിയെ
യാത്രയും വിനോദവും ത്യജിച്ചിടാം കൂട്ടരെ
നല്ലൊരു നാളേക്കായ് കാത്തിരിക്കാം കൂട്ടരെ
ധരിച്ചിടാം മാസ്ക്കുകൾ കഴുകിടാം കൈകളും
ചെയ്തിടാം സേവനങ്ങൾ നൽമക്കായ് കൂട്ടരെ
ഭയന്നിടാതെ കരുതലോടെ ഇന്നു നാം കഴിഞ്ഞിടാം
നാളെ നല്ല കളികളിൽ ഒത്തുചേരാം കൂട്ടരെ