എൻ എ എൽ പി എസ് എടവക/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്


ചരിത്രാവബോധം ഉള്ള ഒരു തലമുറയുടെ പുനരവതരണമാണ് ഓരോ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനത്തിലൂടെയും ഞങ്ങൾ ലക്ഷ്യമിടുന്നത്.  അറ്റ്ലസ് നിർമ്മാണം,  ഗ്ലോബ് പഠനം,  തുടങ്ങി ഗഹനമായ രീതിയിൽ കുട്ടികൾക്ക് ആദ്യ പരിശീലനം നൽകാൻ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. ഭൂമിശാസ്ത്രവും ചരിത്രവും ബന്ധപ്പെടുത്തി സംവാദങ്ങൾ,  സെമിനാറുകൾ എന്നിവ നടത്തുമ്പോൾ സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ മുഖ്യ പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. ജനസംഖ്യാദിനം,  കേരളപ്പിറവി ദിനം, പോലുള്ള ദിനാചരണങ്ങൾ വൈവിധ്യമാർന്ന പ്രവർത്തനത്തിലൂടെ നടത്തി അതിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ഉള്ള ഒരു മനോഭാവം വളർത്തിയെടുക്കാൻ അവസരം ലഭിക്കുന്നു.

വ്യക്തിഗതമായി ആർജിച്ച അറിവുകൾ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ അവസരം നൽകുന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് . തനിക്കും  താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉപകാരപ്രദമാകുന്ന രീതിയിൽ ഗവേഷണ ബുദ്ധിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സഹായിക്കും. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്, മോക്ക് ഗ്രാമസഭകൾ എന്നിവ നടത്തിവരാറുണ്ട്.  ദിനാചരണത്തോടനുബന്ധിച്ച് ചുമർ പത്രിക,  സ്കിറ്റ്, ബുള്ളറ്റിൻ ബോർഡ് നിർമ്മാണം,  ക്വിസ് എന്നിവയും മത്സരാധിഷ്ഠിതമായി നടത്താറുണ്ട്.  സ്കൂൾ തല ശാസ്ത്ര മേള സംഘടിപ്പിക്കുകയും അതിലെ വിജയികളെ സബ്ജില്ല ,  ജില്ല സാമൂഹ്യശാസ്ത്രമേളയിലേക്ക് പങ്കെടുക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.