ഒരു പൂങ്കുയിലിന്റെ പാട്ടുകേട്ട് ഞാനീ
ജനുവരി പുലരിയിലുണർന്നു വന്നു
ആ കുയിലിനെ തേടി ഞാൻ മുറ്റത്തെ
പൂത്ത കണിക്കൊന്ന മരത്തിൻ ചില്ലകളിൽ
ഒരു കല്യാണ പെണ്ണിനെ പോൽ
സ്വർണവർണമണിഞ്ഞ ചില്ലകളിൽ ......
സന്തോഷത്തോടെ അമ്മയോടിതു
ഞാൻ ചൊന്നപ്പോൾ
എൻ നെറ്റിയിൽ പൊടിഞ്ഞ
വിയർപ്പെല്ലാമൊപ്പിക്കൊണ്ടമ്മ ചൊല്ലി
ഇതെല്ലം ആഗോളതാപനത്തിന്റെ
സൂചനകളാണ് കുഞ്ഞേ
ഇന്നലെ നമ്മുടെ തൊടിയിൽ
ഒരുകൂട്ടം മയിലുകൾ വന്നിറങ്ങിയില്ലേ....?
വരണ്ടു തുടങ്ങീ നമ്മുടെ നാടും
എന്നതിന് സൂചനയാണതും കുഞ്ഞേ .
കൊടുങ്കാടുകൾ കത്തി നശിച്ചു
മഞ്ഞു മലകൾ ഉരുകി തുടങ്ങീ
കടലിന്റെ ചൂടും കൂടിത്തുടങ്ങീ
താളം തെറ്റി വീശും കൊടുങ്കാറ്റും
ആർത്തലക്കുന്ന മഴയും പ്രളയവും
ആഗോള താപനത്തിന്റെ ബാക്കിയത്രെ
നട്ടു നനച്ചു വളർത്തണം നമ്മൾ
നശിച്ചുപോയൊരീ കാടൊക്കെയും
കുറയ്ക്കണം പുക തുപ്പും യന്ത്രവാഹനങ്ങളും
ഇത്രയൊക്കെ ചെയ്തീടിനാൽ മെല്ലെ
ഭൂമിതൻ ചൂട് കുറഞ്ഞീടും
പ്രകൃതിക്കു പഴയ താളം വന്നീടും .