എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/"പുത്തൻ കാലം"

"പുത്തൻ കാലം"

  
കാലത്തിൻ്റെ മാറ്റം കണ്ടോ?
കൊറോണ എന്നൊരു വില്ലൻ മൂലം
ഇത്തിരി പോരും കുഞ്ഞനവൻ
നിശ്ചലമാക്കും അദൃശ്യനവൻ
 അടുത്തു ചെന്നാൽ അടിച്ചു കേറും
പൂ പോലത്തെ സുന്ദരനവൻ
അകന്നു നിന്നാൽ വരില്ലവനൊരു
മുടിഞ്ഞ കാലൻ മരണദൂതൻ
കൂട്ടം കൂടാതിരുന്നു കൂടെ ,
വീട്ടിലിരിക്കു ശാന്തിയോടെ
പുറത്തിറങ്ങാൻ മാസ്ക്കു ധരിക്കൂ
തുടച്ചു നീക്കാം നമുക്കവനെ
സോപ്പുംവെള്ളവുമുപയോഗിച്ച്
ഭയപ്പെടുത്തും വാർത്തകൾവേണ്ട,
ശുചിത്വമായി വീട്ടിലിരിക്കൂ
"വരുന്ന നാളുകൾ ശുഭകരമാകാൻ,
ജാഗ്രതയോടെ
" അകന്നു നിൽക്കൂ "

ദേവേന്ദു ആർ
7B നായർസമാജം ഗേൾസ് സ്ക്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത