സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള, പത്തനംതിട്ട ജില്ലയുടെ അതിരു പങ്കിടുന്ന് പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ് കുടശ്ശനാട് ഗ്രാമം.മഹാരാജാവ് കുടവെച്ചനാട് എന്ന അർത്ഥത്തിലും കൊടശ്ശേരിനാട് എന്ന അർത്ഥത്തിലുമാണ് ഈ പ്രദേശത്തിന് കുടശ്ശനാട് എന്നപേരു ലഭിച്ചത് എന്നു വിശ്വസിക്കുന്നു..പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും മേൽക്കോയ്മ നേടുന്നതിന് ഈ പ്രദേശത്തുള്ള ജനങ്ങളെ പ്രാപ്തരാക്കിയ വിദ്യാലയമാണ് കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂൾ. 73 വ‍ർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂൾ കുടശ്ശനാട് പുല്ലാംവിളയിൽ എഞ്ചിനീയർ രാമക്കുറുപ്പ് എന്ന മഹത് വ്യക്തി മുൻകൈ എടുത്ത് 1949 സ്ഥാപിതമാക്കി. യു.പി സ്കൂളായായിരുന്നു തുടക്കം.ആദ്യഹെഡ് മാസ്റ്റർ നാരായണപിള്ളസാറായിരുന്നു. സ്കൂളിന്റെ പ്രധാന കെട്ടിടം നിൽക്കുന്ന സ്ഥലം ശ്രീമാൻ രാമക്കുറുപ്പ് നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി നൽകിയതാണ്.റോഡിന്റെ കിഴക്കുവശത്തുള്ള കെട്ടിടം(യു.പി വിഭാഗം) നിലനിൽക്കുന്ന സ്ഥലവും ഗ്രൗണ്ടും പാപ്പാടിയിൽ തമ്പീടയ്യത്ത്, പ്ലാവേലിൽ കിഴക്കേതിൽ, മുണ്ടോലിൽ എന്നീകുടുംബങ്ങൾ ദാനമായി നൽകിയതാണ്. 1955 ഏപ്രിൽ മാസം ഒന്നാം തീയതി ഒരു ദാനാധാരം വഴി നായർ സർവീസ് സൊസൈറ്റിക്ക് കൈമാറി. 1963ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അങ്ങനെ കുടശ്ശനാട് എൻ.എസ്.എസ്ഹൈസ്കൂൾ എന്ന നാമധയം ലഭിച്ചു.