എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഈ കോവിഡ് കാലത്തു നമ്മൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് രോഗപ്രതിരോധശക്‌തി . രോഗങ്ങളെ തടയുന്നതിന് ശരീരം സ്വയം സ്വീകരിയ്ക്കുന്ന മാര്ഗങ്ങളെയാണ് നമ്മൾ രോഗപ്രതിരോധപ്രവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .സ്വാഭാവികമായി നമുക്കുള്ള പ്രതിരോധ ശേഷി കൊണ്ടാണ് പല രോഗങ്ങളിൽനിന്നും നമ്മൾരക്ഷ നേടുന്നത് .എന്നാൽ പലപ്പോഴും നമ്മുക്ക് അതിന് സാധിക്കാതെ വരുമ്പോഴാണ് നമ്മൾമരുന്നുകളുടെയും വാക്സിനുകളുടെയും സഹായo തേടുന്നത് .എന്നാൽ കൃത്യമായ ജീവിതശൈലിയിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഒരു പരിധിവരെ നമ്മുക്കു സ്വാഭാവിക രോഗപ്രതിരോധശേഷി നിലനിർത്താൻ കഴിയും .കൃത്യമായ വ്യായാമം ,സമീകൃതാഹാരം ,ഉറക്കം ,ശുചിത്വം , മാനസിക ഉല്ലാസം എന്നിവയെല്ലാം നിലനിർത്തേണ്ടത് രോഗപ്രതിരോധശക്തിക്ക് അനിവാര്യമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |