എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി/അക്ഷരവൃക്ഷം/ ഒന്നുമില്ല

/ഒന്നുമില്ല

മഴയില്ല മാരിവില്ലില്ല മാനത്തു
കിളിയില്ല തേൻപാട്ടുമില്ല ഗഗന
മാം വാതിലിൽ മുട്ടുന്നു ആവി
പടലങ്ങൾ തൻ കളിയാട്ടമായി

പുഴയില്ലപൂന്തേനുമില്ലവിണ്ണിൽ
തിരയില്ല കുഞ്ഞോളമില്ല പുഴ
യിലോമണ്ണില്ല തൊടിയിലോ ചെടിയില്ലഹരിതമായൊന്നുമില്ല

കിളികൾക്കുകൂടില്ല മഴയ്ക്ക് പുഴയുടെ കളിയാട്ടമില്ല
മഴയുടെ പാട്ടില്ല മണ്ണിൽ നിറമില്ല
പുല്ലുകൾ മിണ്ടുന്നതേയില്ല

മഴവില്ലിനേഴുനിറങ്ങളുംപോയി
കാട്ടരുവിതൻകൊലുസ്പോയി കളികളുംപോയി ചിരികളും
പോയെന്നുമെന്നേക്കുമായി പോയി മറഞ്ഞു

മരമില്ല മഴയില്ല ഭൂമിയോ വരളു
ന്നു ഒന്നു കോച്ചായി കരഞ്ഞു
മഴയും പുഴകളും ഭൂമിയെ
നൊന്തു കരഞ്ഞു ശപിച്ചു

അനുപമ സതീഷ്
6 A എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത