മഴവില്ല്

മാരിക്കാറുകൾ വന്നല്ലോ
മഴ മഴ മഴ മഴ വന്നെത്തി
കാറ്റും മഴയും ഹാ ഹാ ഹാ
കുടയും ചൂടി രസിക്കാല്ലോ
മാനംകറുത്തങ്ങിരുണ്ടല്ലോ
തവളകൾ ചാടിരസിച്ചല്ലോ
കുട്ടിക്കൂട്ടം പാടിരസിച്ചു
മഴ മഴ മഴ മഴ വന്നല്ലോ
സൂര്യനുറക്കമുണർന്നല്ലോ
കാറ്റും മഴയും മറഞ്ഞല്ലോ
മാനത്തേഴു വർണങ്ങൾ
മഴവില്ലഴക് വിരിച്ചല്ലോ
ആകാശത്തിനു കൊറോണയില്ല
മഴയ്ക്കാണെങ്കിൽ ലോക്ഡൗണില്ല
 

ആർഷാ ജയൻ
4 എ എൻ എസ്സ് എസ്സ് ജി എൽ പി എസ്സ് അവർമ്മ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത