ശുചിത്വം

മനുഷ്യന് അത്യാവിശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്ക ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും.ആരോഗ്യ പൂർണമായ ആയുസ്സാണല്ലോ ആഗ്രഗിക്കുന്നതും മറ്റുളളവർക്ക് ആശംസിക്കുന്നതും. എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്,രോഗമില്ലാത്ത അവസ്ഥ.ഈ അവസ്ഥ നി ലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്ക് വഹിക്കുന്നത് ശുചീകരണമാണ്. നമ്മുടെ ചുറ്റുപാടപകൾ വ്രത്തിയായി സൂക്ഷ്ക്കുക എന്നതാണ് ഇത്കൊണ്ട് അർത്തമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വ്രത്തിഹീനമായസാഹചര്യങ്ങളാണ്.അതിനാൽ അവയെ ഇല്ലാതാക്കുക,അതാണാവിശ്യം. ഒരു വ്യക്തിക്ക് വീട് ,പരിസരം,ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിൻെ മേഘലകൾ വിപുലമാണ്.ശരീര ശുചിത്വം വീടിനുളളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്, എന്നാൽ പരിസരങ്ങൾ ,പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുമ്പന്തിയിലാണ്. ഇക്കാര്യത്തെക്കുറിച്ച് വിദേശികൾക്കുളള മുഖ്യമായ ആരോപണം നമ്മൾ ശുചീകറണത്തിൽ ശ്രദ്ദിക്കാത്തവരാണ്ന്നാണ്. ഇതിൽ വാസ്തവം ഉണ്ട്താനും.മാർബിൾ ഇട്ട തറയും മണൽ വിരിച്ച മുറ്റവുമുളള വീടുകൾ വ‍്രത്തിയായി സൂക്ഷിക്കും എന്നാൽ ആവീടിന്റെ ഗേറ്റിനു മുന്നിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അവനീക്കം ചെയ്യാൻ ഉൽസാഹിക്കാറില്ല.മാത്രമല്ല, വീട്ടിലെ പാഴ് വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതു വഴിയിലേക്കാണ്.ചപ്പ് ചവറുകൾ ഇടാനുളള പാത്രം പലയിടത്തും ഇല്ല. ഉളളയിടത്ത് അവ ഉപയോഗിക്കുകയും ഇല്ല.ചുറ്റും ചപ്പ് ചവറുകൾ ചിതറികിടക്കുകയും ചെയ്യും.ദൈവത്തിന്റെ സ്വന്തം നാ് ട് എന്നാണ് കേരളത്തിനെ പററിയുളള ടൂറിസ്റ്റ് വിശേഷണം പക്ഷെ ചെകുത്താന്റെ‍ വീട് പോലയാണ് നമ്മുടെ പൊതു സ്ഥാപനങ്ങളും, പൊതുവഴികളും വൃത്തികേടായികിടക്കുന്നത്.നിര‍ദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ദിക്കാറില്ല.പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയും ഇല്ല അതെ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും.ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത് നാടിൻറെ ശുചിത്വം ഓരോപൗരൻറയും ചുമതലയായി കരുതണം. നിയമങ്ങൾ അനുസരിക്കാൻ ഉൽസാഹിക്കണം. വ‍ൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവിശ്യമുളള ആഷുപത്രികളുടെ ശോചനായാവസ്ഥ നാമെല്ലാം കാണാരുളളതാണ്. ഇതിന് കാരണക്കാർ നമ്മൾ തന്നെയാണല്ലോ...? .ആദ്യം ശുചിത്വബോധം ഉണ്ടാകുക തുടർന്ന് ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുളളത്. വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശിലിക്കണം. സ്വന്തം ഇരിപ്പിടം സ്വന്തം മുറി സ്വന്തം ചുറ്റുപാടുകൾ വ്രത്തിയായിരിക്കാൻ ശ്രദ്ദിക്കണം.പിന്നീട് മറ്റുളളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം.അങ്ങനെ ശുചിത്വം എന്നഗുണം വളർത്താനും കഴിയം.രോഗം വന്നിട്ട് ചിക്തിസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്, ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത് അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും.

അമയഗിരീഷ്
7 B എൻ.എം.യു.പി.സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം