എത്രയെത്ര രോഗം പടർന്നാലും
നേരിടും നാം വൈറസിനെ
ഒറ്റകെട്ടായി ഒത്തൊരുമിച്ച്
നേരിടും നാം വൈറസിനെ
മഹാവിപത്ത് നേരിടാൻ
ഒരുങ്ങീടുന്നു ഡോക്ടർമാർ
പാലിച്ചീടാം ചിട്ടകളെല്ലാം
പൊരുതി ജയിക്കും കോവിഡിനെ
ഒന്നിച്ചൊന്നായി ഒരുമിക്കാൻ നല്ലവരെ
ഒരൊറ്റ മനസ്സായി നീങ്ങിടാം.
കുട്ടികൾ കണ്ടു പഠിക്കട്ടെ
നമ്മുടെ നാട്ടിൻ ഐക്യം.