“ഭൂമിയുടെ ഓരോ വേരുകളും
പിഴുതുമാററപ്പെട്ടു; കാലം
പായുന്ന ഓരോ പാതകളിലും
ഓരോ വിത്തുകളും നശിക്കപ്പെട്ടു
ഈ യാത്രയിൽ മരിച്ചുവീഴുന്ന
ജീവനുകൾ, ഈ വിശാലമായ
ഭൂമിയുടെ മടിത്തട്ടിൽ ഭാരമായി
കെട്ടിനിന്നു, ഭൂമിയുടെ രക്തം
ഒഴുകുന്ന പാതകളിൽ അവ
തടസ്സം സൃഷ്‍ടിച്ചുനിർത്തി
ഭൂമിയുടെ ജീവൻമിടിപ്പ്
നിശ്ശബ്‍ദമാവുന്നത് അറിയാം
ഓരോ കാലങ്ങളും നൽകിയ
ഭാരങ്ങളേന്തി വാടിത്തളർന്ന്
മരിക്കാറായി വന്ന ഭൂമിയെ ഓർക്കുന്നുവോ
ഇനി ഒരിക്കൽ കൂടി തിരികെവരില്ല
ഈ ഹരിതസമ്പാദ്യങ്ങളൊക്കെയും
ഈ മാനുഷന്റെ ഒഴുക്കിൽ വീണു മരിച്ചു
ഈ ജീവിതപാടത്ത് കൊയ്യുന്നതത്രയും
ഇരുട്ടുകൾ മാത്രമായി
ഒരു വേരും വളരുന്നില്ല
ഈ അസ്ഥിത്വം നിനക്കായീ
സമർപ്പിച്ച് നിന്റെ തിരിച്ചുവരവിനായി
കാത്തിരിക്കുകയാകുന്നു ഈ ജന്മങ്ങൾ
ഈ പ്രകൃതിപ്രാർത്ഥന
ശബ്‍ദിച്ചുകൊണ്ടേയിരിക്കുന്നു".