എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/ചെറുക്കാം പൊരുതാം

ചെറുക്കാം പൊരുതാം

വിശ്വമാകെ വിളവെറിഞ്ഞു
വിളവെടുത്ത് പോരുമീ
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുണർന്നിടാം

കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു തമ്മിൽ കോർത്തിടും
ഉടലുകൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തിടും

കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതു വരേ
അതു വരേ
അതു വരേ
പ്രതിരോധമാണു പ്രതിവിധി
അതു വരേ
അതു വരേ
അതു വരേ

{BoxBottom1

പേര്=അനുരാഗ് എം പി ക്ലാസ്സ്=3 ബി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ സ്കൂൾ കോഡ്=21890 ഉപജില്ല=മണ്ണാർക്കാട് ജില്ല=പാലക്കാട് തരം=കവിത color=3

}}