പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം കൊറോണ
കൊല്ലണമീയണു കീടത്തിനെ
സർവ്വവിശ്വ വിനാശകാരിയെ
ഭയമല്ല വേണം നമുക്കതി ജാഗ്രത
അതിനുള്ള പാഠമെല്ലാം പഠിച്ചിടാം
കൈകൾ കഴുകി തുടക്കണം
തൂവാല വേണം മുഖം മറക്കാൻ
സമദൂരത്തു ചേരാം നമുക്കിനി
കൂട്ടമായിടാതെ കൂട്ടുകൂടിടാം
നാടുകാകാക്കാൻ വീട്ടിലിരുന്നിടാം
ആതുരസേവനക്കാർക്കും സേനകൾക്കും
മനം നിറഞ്ഞ് ചൊല്ലിടാം നന്ദി
അഭിനന്ദന ചെണ്ടു നൽകാം
പ്രാർത്ഥനാ പുഷ്പങ്ങൾ ആയിരമേകാം
നയിച്ചവർക്ക് പിന്നിലായി
പദമൂന്നി നീങ്ങാം ശക്തിയേകാം