വാഹന സൗകര്യം

സമീപപ്രദേശങ്ങളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യം സ്കൂളിന് സ്വന്തമായി ഉണ്ട്.

സ്മാർട്ട് ക്ലാസ് റൂമുകൾ

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കിയിട്ടുണ്ട്. ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ക്ലാസ് റൂമീൽ ക്രമീകരിച്ചിട്ടുണ്ട്.

ക്ലാസ് മുറികൾ

സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. പ്രാത്ഥനാഗാനം ദേശീയ ഗാനം എന്നിവ ആലപിക്കുവാനും പൊതു അറിയിപ്പുകൾ നല്കുവാനും സ്പീക്കറുകളും ഉണ്ട്

ലൈബ്രറി

റഫറൻസ് ഗ്രന്ഥങ്ങൾ, കഥ, നോവൽ, ജീവചരിത്രം എന്നീ വിഭാഗത്തിൽപെട്ട അനേകം പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയുളള ഒരു ലൈബ്രറി സ്കൂളിനുണ്ട് .

ലബോറട്ടറികളും ലാബുകളും

യു.പി ,ഹൈസ്കൂൾ കുട്ടികൾക്കായി സയൻസ് ലാബും ഇന്റർനെറ്റ് സൗകര്യമുളള കമ്പ്യൂട്ടർ ലാബും സ്കൂളിൽ ലഭ്യമാണ്. ലാബിൽ പത്ത് കമ്പ്യൂട്ടറുകൾ ഉണ്ട് .

കളിസ്ഥലം

വിശാലമായ ഒരു കളിസ്ഥലം നമ്മുടെ സ്കൂളിന് ഉണ്ട്.