കൊറോണ
       കൊറോണ എന്ന കോവിഡ് 19 ലോകം മുഴുവൻ അടക്കി വാഴാൻ വന്നിരിക്കുന്ന ഈ കാലത്ത് നമ്മൾ ജാഗരൂപരായിരിക്കണം എന്ന് പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ഈ മഹമാരിയെ നേരിടാൻ നമുക്ക് ആശങ്ക അല്ല ജാഗ്രത ആണ് വേണ്ടത്. ലോകം മുഴുവൻ ഒരു മരണ വാഹകനായിത്തീർന്ന ഈ വൈറൽപനി നമ്മുടെ കൊച്ചു കേരളത്തിലും എത്തിപ്പെട്ടു. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ രോഗം വരാതെ തടയാം. അതിനുള്ള വഴികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്‌തിശുചിത്വം. നാം കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയായി കഴുകുക. രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനായി നമുക്ക് വിറ്റാമിൻ-സി അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ധാരാളം കഴിക്കാം. അഥവാ രോഗലക്ഷണമോ മറ്റോ ഉണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോകാതിരിക്കുക. അതിനു പകരം സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ പ്രവർത്തകരുമായോ ഹെൽപ് ലൈൻ നമ്പർ ആയ 1056 ഉം ആയോ ബന്ധപ്പെടുക. ഈ മഹമാരിയെ നമുക്ക് ഒന്നിച്ച്‌ നേരിടാം. ഇനി ഒരു ജീവനും പൊലിയാതിരിക്കട്ടെ.


അഭയ്.ആർ.എസ്
9 A എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം