എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/അദൃശ്യനായ കൊലയാളി
അദൃശ്യനായ കൊലയാളി
ഇന്ന് നമ്മുടെ രാജ്യവും ഈ ലോകം തന്നെയും നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽനിന്ന് ഉത്ഭവിച്ച കൊറോണ എന്ന വൈറസ് ആണ് ഈ മഹാമാരിക്ക് കാരണമായിരിക്കുന്നത്. നാളിന്നിതു വരെയും ഈ മഹാമാരിക്കുള്ള പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇതിനെതിരെ ഉള്ള പ്രതിരോധം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മൾ ഓരോരുത്തരും അതിനെതിരെ പോരാടുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. അതിനുവേണ്ടി നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിനോടൊപ്പം തന്നെ വ്യക്തിത്വ ശുചിത്വവും നാം പാലിക്കേണ്ടതാണ്. പരസ്പരം അകലം പാലിക്കുകയും അനാവശ്യമായ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ ഇരിക്കുകയുമാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക. സമൂഹവ്യാപനം തടയേണ്ടത് നമ്മുടെ കടമയാണ്. കൊറോണ എന്ന വൈറസിനെ നശിപ്പിക്കാൻ, അത് നമ്മുടെ ശരീരത്തിൽ കയറിപറ്റാതിരിക്കാൻ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി ഇടക്കിടെ കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക. ഇവ നിർബന്ധമായും നാം പാലിക്കേണ്ട കാര്യങ്ങളാണ്. നമുക്ക് ചെയ്യുവാൻ പറ്റുന്ന നിസാരമായ ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ രാജ്യത്തെയും ഈ ലോകത്തെ തന്നെയും രക്ഷിക്കുകയാണ് നാം ചെയ്യുന്നത്. അതു നമ്മുടെ കർത്തവ്യമാണ്. നാം അതു ചെയ്യുക തന്നെ വേണം. ഇതിലൂടെ ഒരു ആരോഗ്യമുള്ള രാഷ്ട്രത്തെ നമുക്ക് നേടിയെടുക്കാം. ഇതിനു മുമ്പുണ്ടായ മഹാ പ്രളയത്തെ അതിജീവിച്ച നമ്മൾ ഈ മഹാ വിപ ത്തിനെയും അതിജീവിക്കും. നമ്മുടെ ഈ ലോകത്തിന്റെ രക്ഷാ ദൗത്യം ഏറ്റെടുത്തിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും ഇതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓരോ വ്യക്തികളെയും നാം എല്ലാകാലവും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും വേണം. <ഇന്ന് നമ്മുടെ രാജ്യവും ഈ ലോകം തന്നെയും നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ചൈനയിലെ വുഹാനിൽനിന്ന് ഉത്ഭവിച്ച കൊറോണ എന്ന വൈറസ് ആണ് ഈ മഹാമാരിക്ക് കാരണമായിരിക്കുന്നത്. നാളിന്നിതു വരെയും ഈ മഹാമാരിക്കുള്ള പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇതിനെതിരെ ഉള്ള പ്രതിരോധം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മൾ ഓരോരുത്തരും അതിനെതിരെ പോരാടുക എന്നത് മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. അതിനുവേണ്ടി നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിനോടൊപ്പം തന്നെ വ്യക്തിത്വ ശുചിത്വവും നാം പാലിക്കേണ്ടതാണ്. പരസ്പരം അകലം പാലിക്കുകയും അനാവശ്യമായ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ ഇരിക്കുകയുമാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക. സമൂഹവ്യാപനം തടയേണ്ടത് നമ്മുടെ കടമയാണ്. കൊറോണ എന്ന വൈറസിനെ നശിപ്പിക്കാൻ, അത് നമ്മുടെ ശരീരത്തിൽ കയറിപറ്റാതിരിക്കാൻ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി ഇടക്കിടെ കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക. ഇവ നിർബന്ധമായും നാം പാലിക്കേണ്ട കാര്യങ്ങളാണ്. നമുക്ക് ചെയ്യുവാൻ പറ്റുന്ന നിസാരമായ ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ രാജ്യത്തെയും ഈ ലോകത്തെ തന്നെയും രക്ഷിക്കുകയാണ് നാം ചെയ്യുന്നത്. അതു നമ്മുടെ കർത്തവ്യമാണ്. നാം അതു ചെയ്യുക തന്നെ വേണം. ഇതിലൂടെ ഒരു ആരോഗ്യമുള്ള രാഷ്ട്രത്തെ നമുക്ക് നേടിയെടുക്കാം. ഇതിനു മുമ്പുണ്ടായ മഹാ പ്രളയത്തെ അതിജീവിച്ച നമ്മൾ ഈ മഹാ വിപ ത്തിനെയും അതിജീവിക്കും. നമ്മുടെ ഈ ലോകത്തിന്റെ രക്ഷാ ദൗത്യം ഏറ്റെടുത്തിരിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും ഇതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓരോ വ്യക്തികളെയും നാം എല്ലാകാലവും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും വേണം. ജയ്ഹിന്ദ് 💪
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |