എൻ. എം. ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/എൻെറ കോവിഡ് കാലം

എൻെറ കോവിഡ് കാലം

വേനല് ചൂടും പരീക്ഷാചൂടും അടുത്തു. അവധിക്കാലം എങ്ങനെ ചിലവഴിക്കും?അമ്മവീട്ടില് പോകുവാനും ബന്ധുവീടുകൾ സന്ദ൪ശിക്കുവാനും ക്യാമ്പില് പങ്കെടുക്കുവാനും തയ്യാറെടുക്കുകയായിരുന്നു. അപ്പോഴോ ചൈനയിലെ വുഹാനില് നിന്നും അതിഥിയായി ത്രശൂരില് എത്തിയ കോവിഡിൻെറ പത്തനംതിട്ടയിലേക്കുള്ള അടുത്ത വരവ്. അതോടെ പരീക്ഷ നി൪ത്തി സ്കുൾ അടച്ചു കുട്ടികൾ എല്ലാവരും വീട്ടില് തന്നെ. പിന്നീട് എൻെറ വലീയ ലോകം ഞങ്ങളുടെ കുഞ്ഞ് വീടായിരുന്നു. കറിക്കരിയുവാനും വീട് വ്രത്തിയാക്കുവാനും വ്യത്യസ്തമായ ആഹാരം വയ്ക്കുവാനും അമ്മയെ സഹായിച്ചു. വൈകുന്നേരത്തേ ചായ ഇടല് എൻെറ ചുമതലയായി. അപ്പച്ചനൊപ്പം അപ്പച്ചൻെറ ക്രഷിയെ സഹായിക്കല് ഒരു വേറിട്ട അനുഭവം ആയിരുന്നു.പഴയകാല കഥകളും അനുഭവങ്ങളും കേൾക്കുവാനും സമയം ലഭിച്ചു. മുറ്റത്തേ പൂന്തോട്ടം പരിചരിക്കാൻ അപ്പയെ സഹായിച്ചു. ഓരോനേരവും ചൂടോടയുള്ള ആഹാരം മേശപ്പുറത്തു വരുമ്പോൾ അതിൻെറ പിന്നിലുള്ള അധ്വാനം എത്രയോ മഹത്തരം.ആദ്യമായി ഒരു ഡിക്ടിക്ടീവ് നോവല് വായിച്ചതും ഈ കോവിഡ്കാലത്ത്.സാമുഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം നിലനി൪ത്തിയും ആരോഗ്യവകുപ്പിൻെറ നി൪ദ്ദേശങ്ങൾ അനുസരിച്ചും വീടുകളില് കഴിയുന്ന ഞങ്ങൾക്ക് യാതോരു വിരസതയും തോന്നാത്തതരത്തില് കൈകോ൪ത്ത് നി൪ത്തിയ സ൪ക്കാ൪,പത്രം, ആരോഗ്യവകുപ്പ് എന്നിവ൪ക്ക് നന്ദി.പ്രളയത്തേയും,നിപ്പയേയും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും അതിജീവിക്കും.തീ൪ച്ച.

ബെന്ന സൂസൻ സാം
7 എൻ.എം.എച്ച്.എസ്സ്.കുമ്പനാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ