എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതി

 മനോഹരമായകുന്നുകളും ആരണ്യ വും  ചെറുതും വലുതുമായ അനേകം ജലാശയങ്ങളും ഒക്കെ ചേർന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതിയെ കുറിച്ച് പറയാനാണെങ്കിൽ വാക്കുകളില്ല. സൗന്ദര്യലഹരിയിൽ  കുളിച്ച് ഇറങ്ങിയ അനേകം പച്ചപ്പുകളും വയലേലകളും. എന്നാൽ ഈ പ്രകൃതിക്ക് തന്നെ ദോഷകരമാകുന്ന ഒരു ഘടകമായി മാറിയിരിക്കുന്നു മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകൾ. മനുഷ്യൻ നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. വയലുകളെല്ലാം നികത്തി അവിടെ കെട്ടിടങ്ങൾ പണിതു ഉയർത്തുന്നു. കുന്നുകൾ ഇടിച്ചു നിരത്തുന്നു. ഇതെല്ലാം പ്രകൃതിയുടെ നാശത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി വരുന്നൊരു തലമുറയ്ക്ക് പ്രകൃതിയെ ആഴത്തിൽ മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന് ഒരു പാഠമാണ് നാം രണ്ടു വർഷങ്ങളായി അഭിമുഖീകരിച്ച പ്രളയം. 
പ്രകൃതിയിൽനിന്നും വെട്ടിപ്പിടിച്ചതെല്ലാം പ്രകൃതി തന്നെ സ്വമേധയാ തിരിച്ചെടുത്തു. മനുഷ്യൻ പരിസ്ഥിതിയോട് ചെയ്ത എല്ലാ ചൂഷണങ്ങളും പ്രകൃതി ഒരു പരിധിവരെ സഹിച്ചു. മനുഷ്യനെ ഒരു പാഠം പഠിപ്പി സംഹാര രുദ്രൻ ആയിമാറിക്കുവാൻ പ്രകൃതി സംഹാര രുദ്രയായി മാറി. അതിൽ തെറ്റ് ചെയ്തവരും തെറ്റ് ചെയ്യാത്ത വരും എല്ലാം യാതന അനുഭവിച്ചു. 
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വളരെ വിലപ്പെട്ടതാണ്. പണ്ട് കാലത്ത് മനുഷ്യനും പ്രകൃതിയും ആത്മബന്ധം നിറഞ്ഞ ജീവിതമായിരുന്നു നയിച്ചത്. എന്നാൽ നാഗരികതയുടെ കടന്നുവരവ് ആ ബന്ധത്തിൽ വിള്ളലുണ്ടാക്കി. ആ പഴയ ഊഷ്മളമായ ബന്ധത്തിലേക്ക് നാം തിരികെ പോകണം. 
മനുഷ്യൻ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ കഠിനമായി ചൂഷണം ചെയ്യുന്നു. എന്നാൽ വിഡ്ഢിയായ മനുഷ്യൻ അറിയുന്നില്ല ഇതിന്റെയൊക്കെ  ഫലം അവരെ വേട്ടയാടും എന്ന്. ഒരു മഹാൻ പറഞ്ഞതുപോലെ.... ലോകത്തിലെ ഏറ്റവും അറിവുള്ള ജീവി, അതുപോലെതന്നെ ഏറ്റവും അറിവുകെട്ട ജീവിയും മനുഷ്യൻ തന്നെ. 
നമ്മുടെ കാടുകളിൽ നിന്നും ലഭിക്കുന്ന ഔഷധങ്ങൾ അലോപ്പതി മരുന്നുകളേക്കാൾ ഫലപ്രദമാണ്. പക്ഷേ ഇതൊന്നും മനുഷ്യന്റെ ചിന്താധാരയിൽ ഉദിക്കുന്നില്ല. മണ്ണിനെ വെറുക്കുന്ന മനുഷ്യൻ അറിയുന്നില്ല താൻ അവസാനം എത്തേണ്ടത് ഈ മണ്ണിലേക്ക് തന്നെയാണെന്ന്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് നേടിയതും, ആയുസ്സ്കാലത്തിൽ സമ്പാദിച്ചതും എല്ലാം നശ്വരം ആണെന്ന് ഈ കാലഘട്ടത്തിൽ നാം അനുഭവിച്ച പ്രണയം സാക്ഷ്യപ്പെടുത്തുന്നു അനുഭവിച്ച പ്രളയം സാക്ഷ്യപ്പെടുത്തുന്നു. 
അതുകൊണ്ട് നമുക്ക് ഒന്നിക്കാം. പ്രകൃതിയെ സംരക്ഷിക്കാം. നമ്മുടെ മാതാവായ പ്രകൃതിക്കുമേൽ നടത്തുന്ന ചൂഷണങ്ങളെ അവസാനിപ്പിക്കാം. 
പ്രശസ്ത കഥാകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞതുപോലെ, മനുഷ്യൻ മാത്രമാകുന്നസങ്കൽപ്പത്തെ ആണോ വികസനം വികസനം എന്ന് പറയുന്നത്? 
ഓരോ പ്രകൃതിദുരന്തങ്ങളും ആഗോളതാപനവും പച്ചപ്പിലേക്ക് നടക്കുവാൻ ആണ് ആഹ്വാനം ചെയ്യുന്നത്. നാമത് ജ്ഞാതമാക്കികൊണ്ട് അജ്ഞാനം എന്ന അന്ധകാരത്തെ മറികടക്കണം. 
നമുക്ക് പ്രകൃതി എന്ന മഹാ കുടക്കീഴിൽ അണിചേരാം..... 
സേതുലക്ഷ്മി
10 B എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം