ചരിത്രം ... അതെന്നും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കുട്ടികളിൽ ചരിത്രാവബോധം വളർത്താൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് ഭാവിയിലെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർന്നു വരാൻ സഹായകമാകുന്ന രീതിയിൽ ഓരോ കുട്ടിയേയും സാമൂഹ്യമാറ്റങ്ങളിൽ പങ്കാളിയാക്കുന്നതിനോടൊപ്പം പൊതുസമൂഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ ചർച്ചകൾ എന്നിവയൊക്കെ കുട്ടികളുടെ നേതൃത്വത്തിൽ ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം വഹിക്കുന്നത് അധ്യാപികയായ പ്രിയ ആർ ആണ് .