എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/അക്ഷരവൃക്ഷം/കാല്പനികത മരിക്കുമ്പോൾ

കാല്പനികത മരിക്കുമ്പോൾ

 പൂവിന്റെ സൗരഭ്യം വിസ്‌മൃതിയിലാഴ്ത്തി
ഒരു ചെടി വേരോടെ പിഴുത മർത്യൻ
നീചമാം കരം തട്ടി മാറ്റിടാനാവാത്ത
   പ്രകൃതിയെ കൊന്നവൻ താണ്ടവമാടവേ
അമ്മതൻ ഭാഷയെ പുച്ഛിച്ചു തളളിയവൻ
ദ്രോഹിച്ച ഭാഷയെ ചേർത്തു പുണരുമ്പോൾ
സ്വാന്തനം നൽകിയ കരങ്ങളറുത്തവൻ
പോയതെങ്ങോ നൈമിഷിക സുഖങ്ങൾ
സ്വാർത്ഥതയെന്ന പദത്തിലെ വാൾമുന
കൊണ്ടവന്നമ്മയെ കുത്തിവീഴ്ത്തി
 നൊന്തുപെറ്റോരമ്മയെ നോവിച്ചവൻ
ആനന്ദമുൾകൊണ്ട് ആടിത്തിമിർക്കുമ്പോൾ
മറന്നുവോ മാനുഷ്യാ ?..... നിന്റെ ഗാത്രത്തിലെ
ആത്മാവ് തന്നെയാണിവിടെ
രക്ഷയായുള്ളോരാ ഭക്തി ലന്ധവി
ശ്വാസം കലർത്തി നീ താഴ്ന്ന് പോയീടവെ
മതത്തിനുവേണ്ടി കലഹിച്ച നിന്നെ
പണത്തിനുവേണ്ടി കൊലചെയ്ത നിന്നെ
ഭയന്നു പോകുന്നി ധാത്രി മാതാവും
വാനവും ,വായുവും ,കാലവുമിപ്പോൾ
   

ശ്രീഗൗരി ജി ഉണ്ണിത്താൻ
8 എൻ എസ് എസ് ജി എച്ച് എസ് പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത