എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി
{
പരിസ്ഥിതി
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയെവ്യത്യസ്തമാക്കുന്നൂ. ഏറെക്കാലമായി മനുഷ്യൻ ഭൂമിയോട് ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിന്റെ ഫലമായി ഇന്നു ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി നിലം പതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളി കളിലൊന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ്. എന്നാൽ ആ മണ്ണിൽ പിറന്ന നമ്മൾ അതിനെ മലിനമാക്കുന്നു. നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ അതിന്റെ ഫലമായി പല ദുരന്തങ്ങൾ നാം ഏറ്റു വാങ്ങേണ്ടതായി വരും. ഇത് വർഷങ്ങളായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും നമ്മുടെ രക്ഷയോർത്ത് പരിസ്ഥിതി സംരക്ഷണം എന്ന ചിന്തയോടെ നാം ജീവിക്കേണ്ടത് അനിവാര്യമാണ്. " മാതാ ഭൂമി പുത്രാ ഹം പൃഥ്വി വാ" എന്ന വേദ ദർശന പ്രകാരം ഭൂമിയേ അമ്മയായി കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും തയ്യാറാകണം. ഭൂമി , ജലം,വയു,സസ്യങ്ങൾ, മൃഗങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. സ്വാർത്ഥപൂർണമായ ചിന്തയാണ് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത്. വികസനം നാടിന്റെ നന്മയ്ക്ക് ആവശ്യം ആണ്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രവർത്തനങ്ങൾ നമ്മിൽ നിന്നു ഒരിക്കലും ഉണ്ടാകരുത്. എങ്കിൽ അത്തരം പ്രവർത്തികൾ പരിസ്ഥിതിയെ മാത്രമല്ല ആരോഗ്യ പൂർണമായ ജന ജീവിതത്തെയും സാരമായി ബാധിക്കുന്നതാണ്. മരങ്ങൾ വെട്ടിമുറിക്കുന്നതിലൂടെ പരിസ്ഥിതിയിൽ പ്രതികൂലമായ മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത് അവയാണ് ആഗോള താപനം, മഴയുടെ ലഭ്യത കുറവ്, വരൾച്ച, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, പേമാരി,വെള്ളപൊക്കം എന്നിവ. ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന പുക മറ്റു മാലിന്യങ്ങൾ വാഹനങ്ങളിൽ നിന്നും അധികമായി വരുന്ന പുക അന്തരീക്ഷ മലിനീകരണം ജല മലിനീകരണം എന്നിവ ഉണ്ടാകുന്നു. ഇൗ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനു വേണ്ടി പ്രകൃതിയോട് ഇണങ്ങുന്ന വികസന പ്രവർത്തനങ്ങ ളും ജീവിതരീതികളും നമ്മൾ പാലിക്കണം. നാം നശിപ്പിച്ച ഓരോ മരത്തിനു പകരവും നമ്മൾ അനേകായിരം മരങ്ങൾ നട്ട് വളർത്തി ഇൗ ഭൂമിയേ സംരക്ഷിക്കണം. ഇപ്രകാരം ഈ സ്വപ്നഭൂമിയിലേക്ക് നമുക്ക് ഒരുമിച്ച് കൈകോർത്ത് നടക്കാം. " ലോകാ സമസ്ത സുഖിനോ ഭവന്തു "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |