സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇത് എൻഎസ്എസ് യുപിഎസ് ഉപ്പട. ഉപ്പട ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുന്ന ഏക സ്ഥാപനം.ഭൗതിക സാഹചര്യങ്ങളിൽ മറ്റു സ്കൂളുകളെക്കാൾ മുന്നിൽ നിൽക്കുന്ന ഒരു മികച്ച സ്ഥാപനം. കഴിവുറ്റ അധ്യാപകർ കൂടാതെ ഊർജ്ജസ്വലരായ വിദ്യാർഥികളും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നല്ല നാട്ടുകാരും ഉള്ള ഒരു അക്ഷര കളരിയാണ് ഈ വിദ്യാലയം.

വിശാലമായ ഹൈടെക് ക്ലാസ് റൂമുകളും, കുട്ടികളുടെ സംശയനിവാരണത്തിന് വിശാലമായ ലൈബ്രറിയും ഉണ്ട്. ഇത് കുട്ടികളിൽ വായനയിലും എഴുത്തിലും വളരെയധികം താൽപര്യം ഉണ്ടാക്കുന്നു. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് കളിക്കാൻ ഉതകുന്ന വിശാലമായ കളിസ്ഥലമാണ് ഇവിടെയുള്ളത്.

കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നതിനു വേണ്ട ഭക്ഷണശാലയും അത് പാകം ചെയ്യാനായി പാചകക്കാരും ഉണ്ട്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് ഫിൽട്ടർ സൗകര്യവും ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. മാലിന്യങ്ങൾ ജൈവവും അജൈവവും ആയി വേർതിരിച്ച് സ്കൂളിനെ മാലിന്യമുക്തമാക്കുന്ന നല്ല ഒരു മാലിന്യനിർമാർജന യൂണിറ്റ് തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്.