എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കൂ , രോഗത്തെ അകറ്റൂ'

ശുചിത്വം പാലിക്കൂ , രോഗത്തെ അകറ്റൂ
ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു പ്രശ്നമാണ്

കൊറോണ വൈറസ്. ചൈന എന്ന രാജ്യത്തിൽ നിന്ന് തുടങ്ങി ഇപ്പോൾ ലോകം മുഴുവൻ വ്യാപിചിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. ഈ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാർ പറയുന്ന നിർദേശങ്ങൾ അനുസരിക്കുക. ഓരോ വ്യക്തിയും സ്വയം ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ പകർച്ച വ്യാധികളെയും വൈറസുകളെയും അകറ്റാൻ കഴിയും. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടാതിരിക്കുക, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക എന്നിവ പാലിച്ചെ മതിയാകൂ. ഈ കാലം ഭയം അല്ല വേണ്ടത് ജാഗ്രതയാണ് . ഒത്തൊരുമിച്ച് നിന്നാൽ രോഗത്തെ അല്ല എന്തിനെയും തടുക്കാൻ കഴിയും. ചിട്ടയായ ശുചിത്വം ഓരോ വ്യക്തിയും പാലിക്കണം, ഓരോ കുടുംബവും പാലിക്കണം, സമൂഹം പാലിക്കണം എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

'ശുചിത്വം പാലിക്കൂ , രോഗത്തെ അകറ്റൂ'

ദേവനന്ദ
6B എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം