എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/ ചിരി എന്ന ഔഷധം
പരിസ്ഥിതി -എന്റെ കൊച്ചു പ്രകൃതി
' അവൾക്ക് പറയാൻ ഒരു പാടുണ്ടായിരുന്നു.എന്നിട്ടും അവൾ പറയാതെ വച്ചു. അവളിലേക്കു കടന്നു വന്ന അതിഥിയെ അവളറിയാതെ തന്നെ സ്വീകരിച്ചു.അമ്മ ഒരു ദീർഘശ്വാസത്തോടെ നിറഞ്ഞൊഴുകിയ കണ്ണുകൾ നിർത്താതെ ഒരു പുഴപോലെ വീണ്ടും ഒഴുകികൊണ്ടേയിരുന്നു. "മോളേ അന്ന എഴുന്നേൽക്ക് സമയം 8 കഴിഞ്ഞു " .ഒരട്ടപോലെ ചുരുണ്ടു കിടന്നവൾ പതുക്കെ പുതപ്പുപൊക്കി അമ്മയെ ഒന്നു തുറിച്ചു നോക്കി കേൾക്കാത്ത ഭാവത്തിൽ അന്നപുതപ്പ് വീണ്ടും മുകളിലേക്കിട്ട് തന്റെ പിങ്കി മോളേ ചേർത്തുപിടിച്ച് ഉറക്കത്തിലേക്ക് മുഴുകി. അമ്മ: "അവൾ എഴുന്നേൾക്കുന്ന ലക്ഷണമില്ല". മുറിയിലേക്ക് പോയ അമ്മ സ്വയം എന്തൊക്കെയോ പറഞ്ഞു വരുന്ന ആ അമ്മയുടെ ശബ്ദം കേട്ട് അവൾ ഉടനെ പുതപ്പ് നീക്കി ചാടി എഴുന്നേറ്റ് പ്രാർത്ഥിക്കുവാൻ തുടങ്ങി. അമ്മ മുറിയിലേക്ക് കടന്നതും പ്രാർത്ഥനയുടെ ശക്തി കൂടി. ഒന്നു നോക്കിയിട്ട് അമ്മ അമ്മയുടെ അടുക്കള ലോകത്തേക്ക് നടന്നകന്നു. അവൾ എഴുന്നേറ്റ് മുഖം കഴുകി തന്റെ പുതു പുലരിയെ സ്വാഗതം ചെയ്തു.അടുക്കളയിലേക്ക് പോയി അവൾക്ക് ഇന്ന് സ്കൂൾ അവധിയായതിനാൽ കളിക്കുവാൻ കുറച്ചധികം സമയം കിട്ടിയതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു. അന്നക്ക് വീട്ടിനകത്തിരിക്കാൻ ഇഷ്ടമല്ല എപ്പോഴും അവൾക്ക് കളിച്ചു നടക്കാനും മറ്റുള്ളവരുമായി സംവദിക്കാനും അതിലൂടെ അവൾക്ക് സന്തോഷം കണ്ടെത്താനും സാധിക്കുന്നു. എന്നതാണ് അവളിലെ ഒരു സ്വഭാവപ്രത്യേക തകളിലൊന്ന്. അവൾ അങ്ങനെ പ്രകൃതിയുടെ പുത്രിയായി അമ്മയുടെ പൊന്നോമനയായി ജീവിച്ചു. അച്ഛനില്ലാതവൾക്ക് എല്ലാം അമ്മയായിരുന്നു.അതു കൊണ്ട് തന്നെ അവൾക്ക് പറയുവാനുള്ള ആഗ്രഹങ്ങളൊന്നും അന്ന അമ്മയോട് പറഞ്ഞില്ല. അമ്മക്കുള്ള കഷ്ടപ്പാടുകളെല്ലാം അവൾക്കറിയാം എന്നിട്ടും സ്വപ്നങ്ങൾ അകലെ പിടിച്ച് ഒരു ഭാവഭേദവും പോലും ഇല്ലാതെ മൂളിപ്പാട്ടും പാടികൊഞ്ചി ചിരിച്ച് കളിസ്ഥലങ്ങളിലേക്ക് നടന്നകന്നു. ആ കാഴ്ച അമ്മയും ദൂരെ നോക്കി നിന്നു.കളിസ്ഥലങ്ങളിലെ കൂട്ടുകാർക്കൊപ്പം ഉള്ള ഈ കൂട്ടുകാരി വാഗ് സാമത്ഥ്യം കൊണ്ട് മറ്റുള്ളവരെ തന്റെ കൈ പ്പിടിയിലാക്കാൻ കുറച്ചധികം സമയം ആവശ്യമായി വരാറില്ല. കുറച്ച് സമയത്തെ ബഹളത്തിനൊടുവിൽ അവൾ പോലും അറിയാതെ നിലത്തേക്ക് തനിയെ വീണു. യാദ്ധ്യശ്ചികമായി സംഭവിച്ചത് എന്തെന്നു നോക്കിനിൽക്കുന്ന തന്റെ കൂട്ടുക്കാരികളെ ഒന്നു നോക്കി അവളുടെ കണ്ണുകൾ അടഞ്ഞു. ഒന്നും അറിയാതെ ഓടി വന്ന അന്നയുടെ അമ്മ അവളെ പിടിച്ചുകുലുക്കി ഒരു കിളിക്കുഞ്ഞെന്നപ്പോലെ അന്നയെ മാറോട് ചേർത്തു പിടിച്ച് ആശുപത്രിയിലേക്ക് ഓടി.തുടർന്നുണ്ടായ പരിശോധനക്ക് കുറച്ചധികം സമയം അവശ്യം ഉണ്ടായിരുന്നു.ചുവന്ന് കലങ്ങിയ കണ്ണുകളിൽ നിറയെ ഒരു ഉത്കണ്ം ഉണർന്നിരിക്കുന്നു. ആശുപത്രി വരാന്തയിലെ ബെഞ്ചിൽ ഒരു പ്രേഷകരെപ്പോലെ കാത്തിരിക്കുകയാണ്. തന്റെ മകളെ. I.c.uമുറിയിൽ നിന്നും കടന്ന് വന്നDr. അന്നയുടെ അമ്മയെ തന്റെ മുറിയിലേക്ക് വിളിച്ചു. അവൾ പോലും അറിയാതെ അവളെ സ്നേഹിച്ചു കൊണ്ടിരിക്കുന്ന തന്റെ സുഹൃത്തിനെ അവൾക്കും അറിയില്ല.വിളിക്കാതെ കയറി വന്ന സുഹൃത്ത് ആരും അറിയാതെ തന്റെ ജീവന്റെ ജീവനായ അന്നയെ കാർന്ന് തിന്നു തുടങ്ങി എന്ന സത്യം അമ്മ തിരിച്ചറിഞ്ഞു. എന്തു ചെയ്യണമെന്ന് ഒരു പിടിത്തവുമില്ലാത്ത നിസഹായ അവസ്ഥയിലെ അമ്മയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന്Dr. അറിയില്ല.' ക്യാൻസർ ' എന്ന രോഗം അന്നയുടെ അച്ഛനെകൊണ്ട്പോയത് പ്പോലെ അന്നയെയും. ഇതു പറഞ്ഞു നിർത്തി കതകുതുറന്ന് വരാന്തയിലേക്ക് നടന്ന കന്നു. മരുന്ന് കൊണ്ടോ മന്ത്രം കൊണ്ടോ മാറ്റുവാൻ സാധിക്കാത്തത് ഞാൻ എങ്ങനെ അന്നയെ തിരിച്ചു കൊണ്ട് വരും എന്തുവന്നാലും തന്റെ അന്ന കുട്ടിയെ മരണത്തിന് വിട്ടുകൊടുക്കില്ല എന്ന് ആ അമ്മ മനസ്സിൽ പറഞ്ഞുറപ്പിച്ചു. അവളെ തന്റെ വീട്ടിലേക്ക് മാറ്റി. അവളുടെ ചിരിക്ക് മങ്ങൽ ഏൽക്കുന്നത് നോക്കി നിൽക്കുകയാണ് ആ അമ്മ. എങ്ങനെ തുടങ്ങണമെന്നും എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്നോ ആ അമ്മക്ക് അറിയില്ല. ഓരോ ദിവസവും കടന്നു പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്. അന്ന ഇല്ലെങ്കിൽ ആ അമ്മക്കാരുമില്ല. അവളെ ഒന്നുചേർത്ത് പിടിക്കാൻ പോലും അമ്മക്ക് സാധിക്കുന്നില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ സുഹൃത്തുകളിൽ ഒരാളായ നീന കാണുവാൻ വന്നു. അവൾക്ക് മാത്രമാണ് അന്നയുടെ ക്യാൻസർ രോഗത്തെപ്പറ്റി അറിയു.കരഞ്ഞു തളർന്ന കണ്ണുകളിൽ ഒരു ജീവന്റെ തുടിപ്പ് ബാക്കിയുണ്ട് എന്ന സത്യം അന്നയോടുള്ള സംഭാഷണങ്ങൾക്കൊടുവിൽ നീനക്ക് കണ്ടെത്താൻ സാധിച്ചു. നീ ന അന്നയെയും കൂട്ടിമുറ്റത്തേക്കിറങ്ങി " ഈ പ്രപഞ്ചം എത്ര മനോഹരമാണ്.ഒരു സുന്ദരി എന്നു പറയാം നാം ഇനിയും ഭൂമിയുടെ ഭംഗി ആസ്വദിക്കേണ്ടി വരും കാരണം കാഴ്ചകൾക്ക് ഒരു അവസാനവും ഇല്ല. നമ്മുടെ ജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ കാരണം ഈ സുന്ദരിയാണ്."നീന ചുറ്റിനും നോക്കി പറഞ്ഞു: " അന്നേ നിനക്ക് കഴിയുന്നത്ര കാഴ്ചകൾ നിനക്കു കാണേണ്ടേ നീതളർന്നിരുന്നാൽ അത് സാധിക്കില്ല."നീ ഒന്നു മനസ്സിലാക്കണം നീ തളർന്നാൽ നീന്റെ അമ്മയും തളരും നിനക്കു വേണ്ടി ജീവിക്കുന്ന ആ അമ്മയെ നീ തളർത്തരുത് ' എല്ലാം മറക്കു അന്നേ നീ ഒന്നു 'ചിരിക്കു 'നിന്റെ ഉള്ളിലെ 'ചിരി 'ഞാനോന്ന് കാണട്ടെ നീനേ " അമ്മക്ക് ഞാനും എനിക്ക് അമ്മയും മാത്രം. അച്ഛൻ എന്റെ രണ്ടാം വയസിൽ ക്യാൻസർ വന്നു മരിച്ചു. അന്നു മുതൽ ഇന്നുവരെ എന്റെ അമ്മയാണ് എനിക്കെല്ലാം ഞാൻ ജീവിക്കുന്നത് എന്റെ അമ്മക്ക് വേണ്ടിയാണ് അമ്മയെ തനിച്ചാക്കില്ല അന്നയുടെ മുഖത്ത് ആത്മധൈര്യം കൊണ്ട് നിറഞ്ഞു നിൽക്കുന്നു .കണ്ണുകൾ വിടർത്തി അന്നയൊന്ന് പുഞ്ചിരിച്ചു വീട്ടിലേക്ക് കയറി വന്ന അന്നയുടെ മാറ്റം അമ്മ.ശ്രദ്ധിച്ചു.പതിയെ പതിയെ അവളിൽ വലിയ മാറ്റങ്ങൾക്ക് ദൃക്‌സാക്ഷി ആകേണ്ടി വന്നു ആ അമ്മക്ക് !മുഖം വിടർന്നു ചിരിയങ്ങു കൂടി റോഡിലേക്ക് ഇറങ്ങിയ അന്ന തന്റെ ഭൂതകാലത്തേക്ക് കടന്ന് ചെല്ലുവാൻ തുടങ്ങി അവൾ അറിയാതെ വന്ന സുഹൃത്തിനെ അവൾ മറക്കുവാൻ ശ്രമിച്ചു അതും ചിരിയിലുടെ ദൈവം തരുന്ന സമ്മാനമാണ് ചിരി അത് എല്ലാവർക്കും പങ്കിട്ട് കൊടുക്കണം എന്നത് അവളിൽ ചലനമുണ്ടാക്കി. കാലങ്ങൾ അങ്ങനെ കടന്നു പോയി....... ചിത്രങ്ങൾ മായുന്നത് പ്പോലെ അവളിലെ രോഗവും മാഞ്ഞു തുടങ്ങിയിരിക്കുന്നു. ജനാലകൾക്കിടയിലൂടെ അവൾ പ്രകൃതിയെ ഒന്നു നോക്കി മെല്ലെ അവൾ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു അമ്മയുടെ മുഖത്തേക്ക് നോക്കി അന്ന പറഞ്ഞു "അമ്മേ എത്ര സുന്ദരിയാണ് ഈ പ്രക്യതി
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |