ശുചിത്വം

കിഴക്കേ പാടം എന്ന കിഴക്കേ പാടം എന്ന അതി മനോഹരമായ ഗ്രാമം. ദിവസവും ആർത്തുല്ലസിച്ചു വയലിൽ കളിക്കുന്ന കുട്ടികൾ. എല്ലാവർക്കും പ്രിയപ്പെട്ട രണ്ടു കുട്ടികളാണ് രാധയും രാജുവും. ഒരു ദിവസം അവർ സ്കൂളിലേക്ക് പോകുന്ന വഴി ഒരു മാലിന്യ കൂമ്പാരം കണ്ടു. അവിടം വരെ ഒത്തു പോകുന്ന കുട്ടികളിൽ രാധ അവിടെ എത്തുമ്പോൾ നിശ്ശബ്ദയാകും. അവൾ എപ്പോഴും ആഗ്രഹിക്കാറുണ്ട് അവൾക്കു ഒരു ആരോഗ്യ പ്രവർത്തക ആകണമെന്ന്. അന്നും പതിവുപോലെ അവർ സ്കൂളിൽ എത്തിയപ്പോൾ ക്ലാസ്സ്‌ തുടങ്ങിയിരുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അവൾ ഈ മാലിന്യങ്ങളുടെ ദൂഷ്യ ഫലങ്ങൾ കൂട്ടുകാരെ പറഞ്ഞു മനസ്സിലാക്കി. കൂട്ടുകാരും അവളോടൊപ്പം ഒറ്റക്കെട്ടായി നിന്നു. ഈ വിഷയം സ്കൂളിൽ ചർച്ചയായി. ഒരു ദിവസം ഒരു ടീച്ചർ ക്ലാസ്സിൽ വന്നിട്ട് ആ ചെയ്യുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കി. പിറ്റേ ദിവസം അവർ സ്കൂളിൽ പോയപ്പോൾ ഒരാൾ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് അവർ കണ്ടു. രാധ അതിനെതിരെ കഠിനമായി പ്രതിഷേധിച്ചു. എല്ലാവരും ശുചിത്വം പാലിക്കണമെന്ന് തനിക്കറിയില്ലേ, എന്താണീ കാണിക്കുന്നത്? താനീ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കേണ്ടത് ഈ ഗ്രാമം മുഴുവനാണ്. അയാൾ നിശബ്ദനായി നിന്നു ഇതെല്ലാം കേട്ടു. അയാൾക്ക്‌ സ്വന്തം തെറ്റ് മനസ്സിലായി. മറ്റൊരാൾ ഇതുപോലെ ചെയ്യുമ്പോൾ അയാൾ പറഞ്ഞു കൊടുക്കും അത് തെറ്റാണെന്ന്. അങ്ങനെ ഒരു ദിവസം രാധയും രാജുവും നാട് കാണാനിറങ്ങി. ഒരു കുട്ടി വളരെ ദയനീയ അവസ്ഥയിൽ റോഡിൽ കിടക്കുന്നത് അവർ കണ്ടു. അവർ കുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ചു. തുടർന്ന് കാര്യം തിരക്കിയപ്പോൾ അവർക്കെല്ലാം മനസ്സിലായി. എല്ലാവരും നമ്മുടെ വാക്കുകൾ കേട്ടു മാലിന്യങ്ങളുടെ അളവിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഇവർ വീട്ടിൽ തന്നെ കൂട്ടി ഇടുകയായിരുന്നു. ഡോക്ടർ വ്യക്തമായി പറഞ്ഞു, ഇത് ശുചിത്വം പാലിക്കാഞ്ഞിട്ടു തന്നെ ആണെന്ന്. ചിരട്ടകളിൽ വെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകുന്നു. അതിൽ നിന്നു വരുന്ന വിഷവാതകം കുട്ടിക്ക് വളരെ ദോഷം ചെയ്തു. കുട്ടി വളരെ ദയനീയ അവസ്ഥയിൽ താണുപോയി. തുടർന്ന് ആ രണ്ടു കുട്ടികളുടെ വാക്കുകൾ ഗ്രാമത്തിൽ സംസാരമായി. ആ കുട്ടികളെ അഭിനന്ദിക്കാൻ നാട്ടുകാർ തീരുമാനിച്ചു. അവസാനം രാധ ഒരു ആശ വർക്കർ ആയി. വേദിയിൽ സംസാരിക്കുന്നതിനിടെ അവൾ പറഞ്ഞു, എല്ലാവരും ശുചിത്വം പാലിക്കണം. ഇല്ലെങ്കിൽ അത് ആരോഗ്യത്തിനു ഹാനികരം.അതി മനോഹരമായ ഗ്രാമം. ദിവസവും ആർത്തുല്ലസിച്ചു വയലിൽ കളിക്കുന്ന കുട്ടികൾ. എല്ലാവർക്കും പ്രിയപ്പെട്ട രണ്ടു കുട്ടികളാണ് രാധയും രാജുവും. ഒരു ദിവസം അവർ സ്കൂളിലേക്ക് പോകുന്ന വഴി ഒരു മാലിന്യ കൂമ്പാരം കണ്ടു. അവിടം വരെ ഒത്തു പോകുന്ന കുട്ടികളിൽ രാധ അവിടെ എത്തുമ്പോൾ നിശ്ശബ്ദയാകും. അവൾ എപ്പോഴും ആഗ്രഹിക്കാറുണ്ട് അവൾക്കു ഒരു ആരോഗ്യ പ്രവർത്തക ആകണമെന്ന്. അന്നും പതിവുപോലെ അവർ സ്കൂളിൽ എത്തിയപ്പോൾ ക്ലാസ്സ്‌ തുടങ്ങിയിരുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അവൾ ഈ മാലിന്യങ്ങളുടെ ദൂഷ്യ ഫലങ്ങൾ കൂട്ടുകാരെ പറഞ്ഞു മനസ്സിലാക്കി. കൂട്ടുകാരും അവളോടൊപ്പം ഒറ്റക്കെട്ടായി നിന്നു. ഈ വിഷയം സ്കൂളിൽ ചർച്ചയായി. ഒരു ദിവസം ഒരു ടീച്ചർ ക്ലാസ്സിൽ വന്നിട്ട് ആ ചെയ്യുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കി. പിറ്റേ ദിവസം അവർ സ്കൂളിൽ പോയപ്പോൾ ഒരാൾ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് അവർ കണ്ടു. രാധ അതിനെതിരെ കഠിനമായി പ്രതിഷേധിച്ചു. എല്ലാവരും ശുചിത്വം പാലിക്കണമെന്ന് തനിക്കറിയില്ലേ, എന്താണീ കാണിക്കുന്നത്? താനീ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കേണ്ടത് ഈ ഗ്രാമം മുഴുവനാണ്. അയാൾ നിശബ്ദനായി നിന്നു ഇതെല്ലാം കേട്ടു. അയാൾക്ക്‌ സ്വന്തം തെറ്റ് മനസ്സിലായി. മറ്റൊരാൾ ഇതുപോലെ ചെയ്യുമ്പോൾ അയാൾ പറഞ്ഞു കൊടുക്കും അത് തെറ്റാണെന്ന്. അങ്ങനെ ഒരു ദിവസം രാധയും രാജുവും നാട് കാണാനിറങ്ങി. ഒരു കുട്ടി വളരെ ദയനീയ അവസ്ഥയിൽ റോഡിൽ കിടക്കുന്നത് അവർ കണ്ടു. അവർ കുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ചു. തുടർന്ന് കാര്യം തിരക്കിയപ്പോൾ അവർക്കെല്ലാം മനസ്സിലായി. എല്ലാവരും നമ്മുടെ വാക്കുകൾ കേട്ടു മാലിന്യങ്ങളുടെ അളവിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഇവർ വീട്ടിൽ തന്നെ കൂട്ടി ഇടുകയായിരുന്നു. ഡോക്ടർ വ്യക്തമായി പറഞ്ഞു, ഇത് ശുചിത്വം പാലിക്കാഞ്ഞിട്ടു തന്നെ ആണെന്ന്. ചിരട്ടകളിൽ വെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകുന്നു. അതിൽ നിന്നു വരുന്ന വിഷവാതകം കുട്ടിക്ക് വളരെ ദോഷം ചെയ്തു. കുട്ടി വളരെ ദയനീയ അവസ്ഥയിൽ താണുപോയി. തുടർന്ന് ആ രണ്ടു കുട്ടികളുടെ വാക്കുകൾ ഗ്രാമത്തിൽ സംസാരമായി. ആ കുട്ടികളെ അഭിനന്ദിക്കാൻ നാട്ടുകാർ തീരുമാനിച്ചു. അവസാനം രാധ ഒരു ആശ വർക്കർ ആയി. വേദിയിൽ സംസാരിക്കുന്നതിനിടെ അവൾ പറഞ്ഞു, എല്ലാവരും ശുചിത്വം പാലിക്കണം. ഇല്ലെങ്കിൽ അത് ആരോഗ്യത്തിനു ഹാനികരം.

ആദിത്യ .എം
10A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ