സ്കൗട്ട്സ് & ഗൈഡ്സ്

 
SCOUT unit WARRANT
 
രാഷ്ട്രപതി അവാർഡ് -2002
 
രാഷ്ട്രപതി അവാർഡ് 2000

ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് 131 NTK സ്കൗട്ട് ഗ്രൂപ്പ് നമ്മുടെ സ്കൂൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.

മുദ്രാവാക്യം

തയ്യാർ,തയ്യാർ (Be Prepared)

സ്കൗട്ട് പ്രതിജ്ഞ

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.....

നിയമം

ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്

  1. ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
  2. ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
  3. ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
  4. ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
  5. ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും(യും) പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
  6. ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
  7. ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
  8. ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
  9. ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.

പ്രവർത്തന റിപ്പോർട്ട്

  • 1995 ൽ സ്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന ശ്രീ.എം.എസ്.ഗോപകുമാരൻ നായർ 32 കുട്ടികൾ അംഗങ്ങളായുള്ള 131 NTK സ്കൗട്ട് ഗ്രൂപ്പ് ആരംഭിച്ചു.ബഹൂ.N.S.S.നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റെ ശ്രീ.നാരായണൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.രവിന്ദ്രൻനായർ അധ്യക്ഷനായിരുന്നു.ഹെഡ് മിസ്ട്രസ് ശ്രി.വിജയകുമാരി ടീച്ചർ ആശംസകൾ അർപ്പിച്ചു
  • നിരവധി കുട്ടികൾക്ക് രാജ്യപുരസ്ക്കാരം അവാർഡ് കൾ ലഭിച്ചു.രാകേഷ് .പി.എസ്.ധനേഷ്.എം എന്നീ വിദ്യർത്ഥികൾ രാഷ്ട്രപതി അവാർഡിന് അർഹരായി.
  • 2000-ൽ ഒറീസയിൽ വച്ചു നടന്ന സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യയുടെ പ്രതിനിധിയായി (കേരളാ പട്രോൾ ലീഡേഴ്സ് ഗ്രൂപ് )നമ്മുടെ പത്താം ക്ലാസ്സിലെ പ്രസി‍ഡന്റ് സ്കൗട്ട് അവാർഡ് നേടിയ രാകേഷ് പി.എസ്.പങ്കെടുത്തത് സ്കൂളിന് അഭിമാനമായി.
  • സ്കൂളിലെ രാജപുരസ്ക്കാർ ,രാഷ്ട്രപതി സ്കൗട്ട് കൾക്ക് SSLC പരീക്ഷയ്ക്ക് ഗ്രേസ് മാർക്കു ലഭിച്ചു.
  • കാട്ടാക്കട ഉപജില്ലാ,നെയ്യാറ്റിൻകര ജില്ലാ സംസ്ഥാന ക്യാമ്പുകൾ റാലികൾ,National Events കളിൽ സ്കൗട്ട് കൾ തുടങ്ങിയവയിൽ പങ്കെടുത്തു.
  • പുളിയറക്കോണം,വിളപ്പിൽശാല ചന്ത ശുചീകരണം.നെയ്യാറ്റിൻകര സിവിൾ സ്റ്റേഷൻ ശൂചീകരണം ,വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദ്രശുചീകരണം സാഹസിക ക്യാമ്പുകൾ കൂടാര ക്യാമ്പുകൾ മുതലായവയിൽ പങ്കെടുത്തു.
  •  
    2000-ൽ ഒറീസയിൽ വച്ചു നടന്ന ആഗോള സ്കൗട്ടുകളുടെ അന്താരാഷ്ട്ര ജാംബോരിയിൽ(jamboree) യിൽ ഇന്ത്യൻ സ്കൗട്ട് കളോടൊപ്പം പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ രാഷ്ട്രപതി അവാർ‍‍‍ഡ് ജേതാവ് രാകേഷ് .പി.എസ്സിന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ മെരിറ്റ് സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി കളക്ടർ നൽകുന്നു(പഴയ കാല ഫോട്ടോ)
    നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരുൺകുമാർ,NSS സ്കൂൾസ് ജനറൽ മാനേജർ ശ്രീ.രവീന്ദ്രൻ നായർ സർ തുടങ്ങിയ പ്രമുഖരും നാട്ടിലെ രാഷ്ട്രിയ സാംസ്ക്കാരിക സംഘടനകളുംവിവിധ വിദ്യാഭ്യാസ സമ്മേളനങ്ങളിൽ വച്ച് രാഷ്ട്രപതി സ്കൗട്ട് കൾക്ക് ഉപഹാരങ്ങൾ നൽകി.