എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം

 നാടോടി വിജ്ഞാനകോശം

പ്രാദേശിക ചരിത്ര രചന- വിളപ്പിൽ

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ പെടുന്ന തികച്ചും ഗ്രാമീണ അന്തരീക്ഷം നില നിൽക്കുന്ന ഒരു പ്രദേശമാണ് വിളപ്പിൽ ഗ്രാമ പഞ്ചായത്ത് .നൂറ്റാണ്ടുക ളിലേറെ പഴക്കമുള്ള കുണ്ടമൺകടവ് പാലവും അടുത്ത കാലത്ത് നിലവിൽ വന്ന വെള്ളൈക്കടവ് പാലവും ഇൗ പ്രദേശത്തെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്നു.ഇൗ പഞ്ചായത്തിലെ വെള്ളൈക്കടവ്,മൈലാടി, ചൊവ്വള്ളൂർ പേയാട് , വിളപ്പിൽശാല ,കാവിൻപുറം വാർഡുകളിൽ താമസിക്കുന്ന കുട്ടികൾ കണ്ടെത്തിയ വിവരങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് ഇൗ ചരിത്രം തയ്യാറാക്കിയത് .

ചൊവ്വള്ളൂർ

വിളപ്പിൽ പഞ്ചായത്തിലെ പ്രക്യതി രമണീയമായ ഗ്രാമീണത ഇന്നും നിലനിൽക്കുന്ന ഒരു പ്രദേശമാണ് ചൊവ്വള്ളൂർ 'ചൊവ്വ് ഉള്ള ഉൗര് ' എന്നതിൽ നിന്നാണ് ഇൗ സ്ഥല നാമം കിട്ടിയത്

എന്ന് പറയപ്പടുന്നു.ഒരു കൂട്ടം യുവജനങ്ങളുടെ ശ്രമഫലമായി രൂപംകൊണ്ട ഫ്രണ്ട്സ് ക്ലബ്ബ് നാട്ടിലെ നിരാലംബരായ ജനങ്ങളുടെ താങ്ങായി നിലകൊള്ളുന്നു.

ഇൗ നാടിന്റെ സാംസ്ക്കാരിക മുന്നേറ്റത്തിന് പ്രധാന പങ്കു വഹിയ്ക്കുന്ന വിദ്യാലയങ്ങൾ നാടിന്റെ പ്രത്യേകതയാണ് . അംഗൻവാടി മുതൽ ഹൈസ്കൂൾതലം വരെയുള്ള പഠനം ഇൗ നാട്ടിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നു. അതിലൊന്നാണ് 1952 ൽ സ്ഥാപിതമായ എൻ.എസ് . എസ് . മെഡിൽ സ്കൂൾ ചൊവ്വള്ളൂർ .ശാസ്തമംഗലം രാജാകേശവദാസ് എൻ.എസ് . എസ് . സ്കൂളിലെ ഹെഡ്മാ സ്റ്ററായിരുന്ന ശ്രീ. കെ.ആർ നാരായണൻനായരുടെ (കെ.ആർ.സാർ) നിർദ്ദേശ പ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന ശ്രീ.ശിവശങ്കരപിള്ള സാറാണ് ഒരു ഡിവിഷൻ കുട്ടികളുമായി ഒരു ഒാലകെട്ടിടത്തിൽ ഇൗ വിദ്യാലയം ആരംഭിച്ചത് . ബഹുമാന്യയായ മംഗ്ലാവ് വീട്ടിൽ ശ്രീമതി. തായമ്മപിള്ള അവർകൾ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് നൽകിയതോടെ സ്കൂൾ അവിടത്തേക്ക് മാറ്റി.വിളപ്പിൽ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായിരുന്ന ശ്രീ.ഭാസ്ക്കരൻനായർ പ്രസിഡന്റായും ശ്രീ.ശിവശങ്കരപിള്ള സാർ സെക്രട്ടറിയുമായി 15 അംഗ സ്ഥാപക സമിതി നിലവിൽ വന്നു.കെട്ടിട നിർമ്മാണം പൂർത്തിയായതോടെ സ്കൂളിനും അധ്യാപകർക്കും അംഗീകാരം ലഭിക്കുകയും ശ്രീ.ശിവശങ്കരപിള്ള സാറിനെ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിക്കുകയും ചെയ്തു.1962 ൽ ഒരേക്കർ 80 സെന്റ് സ്ഥലം കൂടെ എൻ.എസ് . എസ് . വാങ്ങുകയും1964 ൽ ഹൈക്കൂളായി ഉയർത്തുകയും ചെയ്തു.ഇൗ പഞ്ചായത്തിലെ ജനപ്രതിനിധികളിലധി കവും ഇൗസ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നത് അഭിമാനകരമാണ്.കൂടാതെ നിരവധിപേര് ആതുരസേവനം, നീതിന്യായം,കലാ-സാംസ്ക്കാരിക മേഘലകളിൽപ്രവർത്തിക്കുന്നു. 'അർച്ചന ടീച്ചർ' എന്ന സിനിമയിലെ വിദ്യാലയം ചിത്രീകരിച്ചത് ഇവിടെയാണ് .

മുൻകാലങ്ങളിൽ റോഡോ ,വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന സമയത്ത് തലചുമടുമായി കാൽനടയായി യാത്ര ചെയ്തിരുന്ന കച്ചവടക്കാർക്ക് വേണ്ടി 'വെള്ളൈറ്റിക്കോണം' എന്ന ഭാഗത്ത് ചുമടുതാങ്ങികൾ ഉണ്ടായിരുന്നു. സുപ്രസിദ്ധ സിനിമ പിന്നണി ഗായിക K.S. ചിത്രയുടെ തറവാട് വീടായ കുളത്തുംകര ഈ പ്രദേശത്താണ് .

വിളപ്പിൽശാല

ജനകീയ കൂട്ടായ്മയിലൂടെ ചരിത്രത്തിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല. പ്രകൃതി മനോഹരമായ ശാസ്താംപാറ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് . സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1,800 അടി ഉയരമുള്ള ഈ പ്രദേശം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ഇതിനു മുകളിൽ നിന്നാൽ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് അഗസ്ത്യ പർവതവും കാണാൻ കഴിയും. മുകളിലുള്ള വറ്റാത്ത കുളവും അതിനടുത്തായി കാണപ്പെടുന്ന വലിയ കാൽപ്പാടുകളും ചങ്ങലയുടെ അടയാളവും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ് . മുൻപ് വനമേഖലയായിരുന്ന ഇവിടെ പാണ്ഡവർ വന വാസകാലത്ത് താമസിച്ചിരുന്നതായി വിശ്വസിക്കുന്നു.രാജഭരണ കാലത്ത് ഇവിടം കളളിക്കാടിന്റെ ഭാഗമായിരുന്നു.


ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് ഇവിടത്തെ കണികാണും പാറ. ഇവിടെ നിന്നാൽ 2കവടിയാർ കൊട്ടാരം കാണാൻ കഴിയും എന്നുള്ളതിനാലാണ് ഈ പേര് കിട്ടിയത് എന്ന് കരുതുന്നു. ഇവിടെയാണ് ജനകീയ മുന്നേറ്റത്തിന്റെ ഉത്തമ ഉദാഹരണമായ വിളപ്പിൽശാല ചവർ ഫാക്ടറി സമരം നടന്നത് . നെടുംകുഴിക്കു സമീപമുള്ള ഈ പ്രദേശത്ത് ഔഷധസസ്യ തോട്ട നിർമ്മാണത്തിന് എന്ന്പ റഞ്ഞ് 1994 -ൽ 12 ഏക്കർ ഭൂമി ഗവൺമെന്റ് ഏറ്റെടുത്തു. എന്നാൽ പിന്നീട് അവിടെ മാലിന്യസംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും 2000 ജൂലൈ 24 ന് ഇതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ജലസ്രോതസ്സുകളും മണ്ണും അന്തരീക്ഷവും മലിനമാക്കപ്പെട്ട തോടെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ജീവൻമരണ പോരാട്ടത്തിന് തുടക്കം കുറിക്കു കയുംചെയ്തു.അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വിളപ്പിൽശാല വാർഡ് മെമ്പറും ആയിരുന്ന ശ്രീമതി ശോഭനകുമാരിയുടെ നേതൃത്വത്തിൽ ജാതി -മത-കക്ഷി-രാഷ്ട്രീയ ഭേദമെന്യേ സർവ്വരും അണിനിരന്ന ഒന്നായിരുന്നു ഇത്. ബഹുജന ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കും എന്ന പ്രതിജ്ഞ നിറവേറ്റി കൊണ്ട് 2016 ഫെബ്രുവരി എട്ടിന് ഇൗ ജനകീയ സമരം അവസാനിച്ചു. ഇവിടെയാണ് 'ഡോക്ടർ A. P. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല'യുടെ ശിലാസ്ഥാപനം നടന്നത് . ഈ കലാലയത്തിന്റെ വരവോടെ ഈ മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രമായി വിളപ്പിൽ ശാല മാറും.ഈ കലാലയത്തിന്റെ വരവും അന്തർദേശീയ തുറമുഖമായ വിഴി‍ഞ്ഞവുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെടുന്ന റോഡും വരു ന്നതോടെ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.ഇവിടെ സ്ഥിതി ചെയ്യുന്ന ഏക അപ്പർ പ്രൈമറി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വിളപ്പിൽശാല. ആദ്യകാലത്ത് വിള പ്പിൽശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലി മുക്കിനും നെടും കുഴിക്കും ഇടയിലായി ഗുരുക്കൾ ആശാനായി മണലിൽ എഴുതി വിദ്യ അഭ്യസിപ്പി ച്ചിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു

പേയാട്

തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയിലേക്കുള്ള മലയോര പാതയിൽ കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പേയാട് . പേയാടിന്റെ പൂർവ്വനാമം പേയാട് കാവ് എന്നാണെന്നും ഭൂതഗണങ്ങളോടൊപ്പം നൃത്തം ചെയ്യുന്ന സാക്ഷാൽ പരമശിവൻ തന്നെയാണ് പേയാടും പെരുമാൾ എന്നും വിശ്വാസമുണ്ട് .എന്നാൽ പേയോടൽ എന്ന വള്ളിച്ചെടിയിൽ നിന്നാണ് ഈ സ്ഥലനാമം ലഭിച്ചതെന്നും കരുതുന്നു.നൂറ്റാണ്ടിലേറെ പഴക്കമുള്ള കുണ്ടമൺകടവ്പാലം ഈ പ്രദേ ശത്തെ തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്നു. പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ പേയാട് സെൻറ് സേവിയേഴ്സ് എച്ച്എസ്എസ് ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് .1943-ൽ മിഷനറി പ്രവർത്തനത്തിനായി കൊല്ലം നീണ്ടകര സ്വദേശി റവറന്റ് ഫാ. പോൾ അവർതാൻ തിരുവനന്തപുരത്തെത്തി. അദ്ദേഹത്തിന്റെ പ്രയത്നഫലമായി 1950-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് . ഈ പ്രദേശത്തിനു സമീപം കാവിൻപുറംവാർഡിൽ അലൈറ്റി എന്ന സ്ഥലത്ത് ഒരു അലുമിനിയം ഫാക്ടറി (ALIND) പ്രവർത്തിക്കുന്നു.

പുളിയറക്കോണം

വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് പുളിയറക്കോണം.പുളിയറക്കോണത്തെ പുരാതന ക്ഷേത്രമായ ശ്രീരാമേശ്വരം ശിവക്ഷേത്രം നൂറ്റാണ്ടുകൾ പഴക്ക മുള്ളതാണെന്നും ചരിത്ര പ്രാധാന്യമുള്ളതാണെന്നും തിരുവനന്തപുരം ശ്രീ.പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻമേൽശാന്തി മാരുടെ വഞ്ചിയൂർ അത്യാർ മഠവുമായി ബന്ധമുള്ളതായിരുന്നുവെന്നും പഴമക്കാർ പറയുന്നു. പുളിയറക്കോണം എന്ന സ്ഥലനാമം ഇൗ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇൗ ക്ഷേത്രത്തിലെ അടിച്ചുതളി നടത്തി വന്നിരുന്ന മാരാർ സമുദായത്തിൽ പെട്ട പുളിയറക്കാര് താമസിച്ചിരുന്ന സ്ഥലമാണ് പുളിയറക്കോണം എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത് . സിനിമാരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ സുപ്രസിദ്ധ സിനിമാതാരവും സംവിധായകനുമായ ശ്രീ മധുവിന്റെ

ഉടമസ്തതയിലുള്ള ഉമാ സ്റ്റുഡിയോ സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഇന്ന് ഇന്ത്യയിലെ മികച്ച വാർത്താ വിനിമയ ചാനൽ ആയ ഏഷ്യാനെറ്റ് സ്റ്റുഡിയോ ഇവിടെ പ്രവർത്തിക്കുന്നു. ഇത്

ഈ കൊച്ചു ഗ്രാമത്തെ ലോക പ്രശസ്തമാക്കുന്നു.25 വർഷത്തോളം പഴക്കമുള്ള " മധുവൻ സായ്' എന്ന ആശ്രമം ഇവിടെ സ്ഥിതി ചെയ്യുന്നു.സായിബാബയുടെ ഭക്തന്മാർ ഇവിടം സന്ദർശിച്ചിട്ടുണ്ട് . ഈപ്രദേശത്തെ ഒരു പ്രധാന ആരാധനാലയമാണ് പുളിയറക്കോണം ശ്രീ ഭദ്രകാളി ദേവിക്ഷേത്രം.ഇവിടത്തെ ഉത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടത്തുകയും മികച്ചനാടകത്തിന് പുരസ്കാര ങ്ങൾ നൽകുകയും ചെയ്യുന്നു.

വെള്ളൈക്കടവ്

കരമനയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളൈക്കടവ് . വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കാൻ ഇവിടുത്തെ ആൾക്കാർ കടവിൽ എത്തിയിരുന്നു. അതിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ടോൾപിരിവ് നടത്തിയിരുന്നതിനാൽ 'ടോൾ ജംഗ്ഷൻ 'എന്ന പേരിലും അറിയപ്പെടുന്നു. വിളപ്പിൽ ഗ്രാമ-പഞ്ചായത്തിന്റെ

അതിർത്തി ആണ് ഇത് . പാലത്തിനപ്പുറം തിരുവനന്തപുരം കോർപ്പറേഷൻ ആണ് . മുൻകാലങ്ങളിൽ വെള്ളൈക്കടവിന് പുറത്തുപോകുന്നതിനും കച്ചവടത്തിനും കടത്തുതോണികളെ ആശ്രയി ച്ചിരുന്നു.ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് പാലം നിലവിൽ വന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറി. സ്വാതന്ത്ര്യസമരസേനാനിയായ ശ്രീ കെ. കെ.പിള്ള ഈ നാട്ടുകാരനാണ് . അദ്ദേഹം തന്റെ പത്തൊമ്പതാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ഹരിജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. എട്ടുവീട്ടിൽ പിള്ളമാരുടെ പരമ്പരയിൽപ്പെട്ട ചെമ്പഴന്തി കുടുംബാംഗമാണ്സ ഇദ്ദേഹം.ചെമ്പഴന്തി വായനശാലയുടെ സ്ഥാപക സെക്രട്ടറിയാണ് . തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ശ്രീ. പട്ടംതാണുപിള്ളയോടൊപ്പം സജീവമായി പ്രവർത്തിച്ചിരു ന്നു.ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വട്ടിയൂർക്കാവ് സമ്മേളനത്തിൽ തിരുവനന്തപുരം വോളണ്ടിയർ ക്യാപ്റ്റൻ ആയി പങ്കെടുത്തു. ഗവൺമെന്റിനെതിരെ സമ്മേളനം നടത്തിയെന്ന കുറ്റം ചുമത്തി രണ്ടു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. കേരള- സംസ്ഥാന രൂപീകരണത്തിനു ശേഷം നിലവിൽ വന്ന വിളപ്പിൽ പഞ്ചായത്തിലെ ഭരണ സമിതി അംഗമായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. വിളപ്പിൽപഞ്ചായത്ത് ഓഫീസ് , സർക്കാർ സ്കൂളുകൾ, പ്രാഥമിക കേന്ദ്രം തുടങ്ങിയവയുടെ സാക്ഷാത്കാരത്തിനായി പ്രവർത്തിച്ചു.അദ്ദേഹം സാംസ്കാരിക- സാഹിത്യ -രാഷ്ട്രീയ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ 2008 -ൽ ഈ ലോകത്തോട് വിടപറഞ്ഞു. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ വെള്ളൈക്കടവ് , മൈലാടി, ചൊവ്വള്ളൂർ, പേയാട് , വിളപ്പിൽശാല, കാവിൻപുറം തുടങ്ങിയ വാർഡുകളിൽ താമസിക്കുന്ന എൻ.എസ് . എസ്എച്ച്എസ് ചൊവ്വള്ളൂരിലെ വിദ്യാർത്ഥികൾ കണ്ടെത്തിയ വിവരങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ചരിത്രരേഖ സമർപ്പിക്കുന്നു.