എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം/ജൂനിയർ റെഡ് ക്രോസ്-17
റെഡ്ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്ക്രോസ് സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി എസ്.സുധ ടീച്ചർ ആണ് ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. 2017-18 അദ്ധ്യയനവർഷത്തിൽ 15 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.