എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർ‌ട്സ് ക്ലബ്ബ്

വിദ്യാർത്ഥി ജീവിതത്തിൽ പുസ്തകങ്ങൾക്ക് മാത്രമല്ല സ്ഥാനമുള്ളത് അവരിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ ഉത്തമാ ശയങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ, അതിനാൽ വിദ്യാർത്ഥികളുടെ ശാരീരികമായ വളർച്ചയ്ക്ക് കായികവിനോദങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. കായികവിനോദങ്ങൾ മനസ്സിനും ശരീരത്തിനും ശക്തിപകരുന്നു വ്യക്തിത്വ വികസനത്തിനും  സഹായകമാകുന്നു. ബുദ്ധിക്ക്.ഉണർവേകി കാര്യക്ഷമമായ പഠനത്തിനും കായികവിനോദങ്ങൾ സഹായിക്കുന്നു. വളർന്നുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ശരീരഘടന കൾ സമ്പുഷ്ടമാക്കുന്നതിന് കായിക വിനോദങ്ങൾ അത്യാവശ്യമാണ്.

കായികവിനോദങ്ങൾ വിദ്യാർത്ഥികളുടെ ബുദ്ധിയെ ചൈതന്യ പൂർണ്ണം  ആക്കുന്നു.ധീരമായ മനസ്സും,ഉരുക്കിന്റെ പേശികളും ഉള്ള യുവാക്കളെയാണ് ഭാവി ഭാരതത്തിനു ആവശ്യം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. കുട്ടികളിൽ മെച്ചപ്പെട്ട സാമൂഹികബോധം അച്ചടക്കം ആത്മവിശ്വാസം ഇവ രൂപീകരിക്കാനും നല്ല വ്യക്തിത്വത്തിന് ഉടമ ആകാനും കായികവിദ്യാഭ്യാസം സഹായകമാകുന്നു. നിരന്തരമായ പഠനത്തിനിടയിൽ കുട്ടികൾക്ക് വിശ്രമിക്കുവാൻ കിട്ടുന്ന അവസരങ്ങൾ കായിക പരിശീലനത്തിനായി മാറ്റിവയ്ക്കാം.

  • കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുന്നതിന്  എല്ലാദിവസവും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുവാനും വ്യായാമങ്ങൾ പരിശീലിക്കുവാനും ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികളിൽ ദിവസേന യോഗ പരിശീലിക്കുവാൻ തുടങ്ങി.
  • കുട്ടികളിലെ മാനസിക ഉല്ലാസം ഉണ്ടാക്കുവാനും പിരിമുറക്കം കുറയ്ക്കുവാനും എയറോബിക് എക്സസൈസ് ഉൾപ്പെടുത്തുകയും ചെയ്തു.കുട്ടികൾ വളരെ ഉത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്തുപോരുന്നു.
  • ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി. കുട്ടികളുടെ സാന്നിധ്യം വളരെ നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു.
  • ദേശീയ കായിക ദിനം സംസ്ഥാന കായിക ദിനം എന്നീ ദിനങ്ങൾ നല്ല രീതിയിൽ ആഘോഷിക്കുവാൻ സാധിച്ചു.ക്വിസ്,  പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.
  • ടോക്കിയോ ഒളിമ്പിക്സ്മായി ബന്ധപ്പെട്ട് കുട്ടികളിൽ താല്പര്യം കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആൽബം നിർമ്മാണ മത്സരം നടത്തുകയുണ്ടായി. അതിൽ എല്ലാ കുട്ടികളും നല്ല രീതിയിൽ തന്നെ പങ്കെടുത്തു.
  • ഷട്ടിൽ ടൂർണമെന്റിൽ ശ്രേയ മേനോൻഎന്ന കുട്ടിക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു

2023 -2024 വർഷത്തെ കായികരംഗത്തെ നേട്ടങ്ങൾ

ദേശീയതലം

     അഹ്മദാബാദിൽ നടന്നദേശിയ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളം ടീമിന് വേണ്ടി സ്കൂളിലെ വിദ്യാർത്ഥിനി കാർത്തിക രഞ്ജിത് പങ്കെടുത്തു .ജാർഖണ്ഡിൽ നടന്ന ദേശിയ സീനിയർ ത്രോഡബോൾ ചാംബ്യന്ഷിപ്പിൽ കേരളം ടീമിനുവേണ്ടി അവന്തിക അനിൽകുമാർ ,അമൽ അനിൽകുമാർ ,ഭാരത് വിജയ്,മഹി കുഞ്ഞുമണിയാണ്,മീനാക്ഷി ബാബുരാജ് ,ഗംഗ ജീമോൻ ,നിരഞ്ജൻ എസ ,അനുമോദ്,കാശിനാഥ്,ബിജിത് മനോജ്.മേഘ്ന രതീഷ്,ശിവാനി അനിൽ എന്നിവർ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു ..

സംസ്ഥാനതലം

        കണ്ണൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോയിൽ കോട്ടയം ടീമിനെ പ്രതിനിധീകരിച് 17 കുട്ടികൽപങ്കെടുത്തു. പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സ്കൂൾ ബോൾ  ബാഡ്മിന്റൺ കോട്ടയം ജില്ലാടീമിനി പ്രതിനിധീകരിച്ചു 18 കുട്ടികൾ പങ്കെടുത്തു.കണ്ണൂരിൽനടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ 3 കുട്ടികൾ പങ്കെടുത്തു. ..ഒറ്റപ്പാലത്തുവെച്ചു നടന്ന സംസ്ഥാന കബഡിയിൽ 5 കുട്ടികൾ ജില്ലാ ടീമിനുവേണ്ടി പങ്കെടുത്തു.ക്രിക്കറ്റിൽ സംസ്ഥാന തലത്തിൽ ഒരു കുട്ടി പങ്കെടുത്തു.സംസ്ഥാന ത്രോബോൾ ചാംബ്യൻഷിപിൽ  കോട്ടയം ജില്ലാ ടീമിനുവേണ്ടി കളിച്ച സ്കൂളിലെ ജൂനിയർ ആൺകുട്ടികൾ,പെൺകുട്ടികൾ,സീനിയർ എന്നിവർ ഒന്നാംസ്ഥാനവുംജൂനിയർ ആൺകുട്ടികളുടെ  ടീം രണ്ടാംസ്ഥാനവും സീനിയർ പെൺകുട്ടികളുടെ ടീം മൂനാംസ്ഥാനവും നേടുകയുണ്ടായി.

ജില്ലാതലം

       കോട്ടയത്ത് വച്ചുനടന്ന ജില്ലാ സ്വഹുൽ ഗെയിംസിൽ ബോൾ ബാഡ്മിന്റണിൽ സബ്‌ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ സ്കൂളിലെ സബ്‌ജൂനിയർ ആൺകുട്ടികൾ ഒന്നാംസ്ഥാനവും സബ്‌ജൂനിയർ ,സീനിയർ പെൺകുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സബ്‌ജൂനിയർ ആൺകുട്ടികളുടെ കബഡി ടീമും രണ്ടാം സ്ഥാനം നേടുകയുണ്ടായി .ജില്ലാ ജൂഡോ ,ഗുസ്തി ഇവയിൽ ഓവറോൾ ചാംബ്യന്ഷിപ് കരസ്ഥമാക്കി.കരാട്ടെയിൽ തൗഫിക് ഹാഷിം ഒന്നാംസ്ഥാനം നേടി .

സബ് ജില്ലാതലം

                    മാന്നാനം KE സ്കൂളിൽവെച്ചു നടന്ന സബ്ജില്ലാ സ്കൂൾ ഗെയിംസ് ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽജൂനിയർ ആൺകുട്ടികൾ,പെൺകുട്ടികൾ,സീനിയർ പെൺകുട്ടികൾ എന്നെ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും അതിരംപുഴയിൽ വച്ച് നടന്ന സബ്ജില്ലാ കബഡി മത്സരത്തിൽ സബ്‌ജൂനിയർ ആൺകുട്ടികൾ,പെൺകുട്ടികൾ,സീനിയർ ആൺകുട്ടികൾ -പെൺകുട്ടികൾ ,ജൂനിയർ ആൺകുട്ടികൾ വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം സ്കൂൾ കരസ്ഥമാക്കി.കൈപ്പുഴയിൽ വച്ചുനടന്ന ജൂഡോ മത്സരത്തിൽ ഓവറോൾ ചാംബ്യൻഷിപ്പും ഗുസ്തിയിൽ സബ്ജില്ലയിൽ ഒന്നാംസ്ഥാനവുംകരസ്ഥമാകുവാൻകഴിഞ്ഞു.സബ്‌ജില്ലാകായിക മത്സരത്തിൽ കിഡ്‍ഡിസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവറോൾ ആറാംസ്ഥാനവും നേടി.കരാട്ടെ മത്സരത്തിൽ സബ്ജില്ല ഓവറോൾ രണ്ടാം സ്ഥാനവും നേടി സ്കൂൾ മികച്ച നേട്ടങ്ങൾ കൊയ്തു.