എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/പൊരുതാം അതിജീവിക്കാം*

പൊരുതാം അതിജീവിക്കാം*


ലോകം മുഴുവനും സ്വാർത്ഥ എന്ന വികാരത്തിൽ അടിമപ്പെട്ട് കിടക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ ലോകത്തെ മുഴുവനും നശിപ്പിക്കാൻ കഴിവുള്ള ഒരു മഹാമാരിയായ ഈ വൈറസ് ജന്മം കൊണ്ടു. ചൈനയിലെ വുഹാനിൽ നിന്നാണ് രൂപം കൊണ്ടു. ഈ വൈറസിനെ കണ്ടാൽ സുന്ദരം ചുവപ്പു നിറമുള്ള ഉള്ളിൽ മാരക വിഷവുമാണ്.ആ നാട്ടിൽ താമസിച്ചിരുന്ന അളുകളിലേക് ഈ വിഷം പ്രവേശിച്ചു പിന്നിട് ഒരാളിൽ നിന്നും മറ്റൊരാളിലേക് ഈ വിഷം പകരാൻ തുടങ്ങി. അങ്ങനെ ചൈന എന്ന രാജ്യത്തിലെ ആളുകളിലേക് ഈ വിഷം പ്രവേശിച്ചു മണിക്കൂറുകൾക്കകം ആളുകൾ മരണപെ്ടാൻ തുടങ്ങി. ജനങ്ങളിൽ ഭീതി ഉണർത്താൻ തുടങ്ങി. അങ്ങനെ ഗവേഷണത്തിലുടെ ഈ രോഗം എന്താണ് എന്ന് കണ്ടുപിടിച്ചു. അങ്ങനെ ഗവേഷണത്തിലുടെ വൈറസ് ആണന്നും അതിന് കോവിഡ്- 19 എന്ന് പേരു നൽകി. അങ്ങനെ ഗവേഷണത്തിലുടെ ഈ വൈറസ് എങ്ങനെ വ്യാപിക്കുന്നു എന്നും ഇത് എങ്ങനെ മറികടകാം എന്നും കണ്ടുപിടിച്ചു. കോവിഡ്-19 വളരെ അധികം കഴിവുള്ള ഒരു രാക്ഷസൻ തന്നെയാണ് എന്ന് മനസ്സിലാക്കി.ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഇത് സൂത്രശാലീയായി ഒളിച്ചിരുന്ന് പെട്ടെന്ന് എല്ലാ അവയവങ്ങളിലും പടർന്നു കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും തൻ്റെ ശരീരത്തിൽ ഈ വൈറസ് ബാധിച്ചു എന്നു ഒരു വ്യക്തിക്ക് തിരിച്ചറിയാനാവു. വൈറസ് തൻ്റെ ശക്തി ഉപയോഗിച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കീഴടക്കി. പിന്നീട് ഈ വൈറസ് ഒരോരുത്തരായി കൊന്നു തുടങ്ങി. ലോകമെങ്ങും മരണം ലക്ഷകണക്കിനു മറികടന്നു.അങ്ങനെ ജനങ്ങളിൽ ഭീതി ഉണർത്തി. ഇതിനെ മറികടക്കാൻ സർക്കാർ മുന്നോട്ടിറങ്ങി. ആരോഗ്യവകുപ്പിൻെ് നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷക്കുവേണ്ടി നേഴ്സുമാരും,ഡോക്ടറമാരും,പോലിസു ലോകം മുഴുവനും ഒറ്റ കെട്ടായി നിന്നു കൊണ്ടു പോരാടുകയാണ്. മനുഷ്യനാണ്... മറികടക്കണം... വിജയിക്കകണം.. കുതിച്ചുയരണം... നേരിടണം.....

ആർദ്ര. പി. ദാസ്.
9 D എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ