എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/പ്രാദേശിക പത്രം

പ്രവേശനോൽസവം

2010 ജൂൺ മാസം ഒന്നാം തീയതി സ്കൂൾ തല പ്രവേശനോൽസവം പി.ടി.എ പ്രസിഡന്റ് ശ്രീ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്കു മധുരപലഹാരങൾ നൽകി സ്വീകരിച്ചു.


പരിസ്ഥിതി ദിനാചരണം

ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചാം തീയതി അകത്തേത്തറ എൻ എസ്സ് എസ്സ് സ്കൂളിലും സമുചിതമായി ആചരിച്ചു. വാർഡ് മെമ്പർ ശ്രീമതി അനില ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വ്രുഖത്തൈകൾ വിതരണം ചെയ്തു.


പഞ്ചായത്ത് തല ബോധവൽകരണവും വിജയോൽസവവും

17.5.2010-ന്‌ രക്ഷകർത്താക്കൾക്കായി പഞ്ചായത്ത്തല ബോധവൽക്കരണവും വിജയോൽസവവും നടാന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാശിവൻ ഉദ്ഘാടാനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി അനില അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി സുനിതയും അക്ഷരദീപം വിദ്യാഭ്യാസ വികസന കൺ വീനർ ശ്രീ ദഗോപിനാഥനും പരിപാടികൾക്ക‌ നേതൃത്വം നൽകി. ഹേഡ്മിസ്ട്രസ്സ് ശ്രീമതി ലില്ലി എം സ്വാഗതവും ശ്രീമതി എൽ ആർ ഹേമ നന്ദിയും പ്രകാശിപ്പിച്ചു എസ്സ് എസ്സ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക‌ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ഓനാഘോഷം

19.8.2010-ന്‌ സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വിദ്യാർഥികൾക്ക് പൂക്കളമസൽസരവും മറ്റ് കലാപരിപാടികളും നടത്തി. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കുട്റ്റികൾക്ക് ഓണസദ്യ നൽകി