സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

5 മുതൽ 7 വരെ ക്‌ളാസ്സുകളിലായി 46  കുട്ടികൾ പഠിക്കുന്ന ഈ വിദ്യായത്തിൽ 5  അദ്ധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു. 5 ക്‌ളാസ് മുറികളും ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലാബ് റൂം, മെസ് ഹാൾ, അടുക്കള, വിറക്‌ പുര,  ശുചിമുറികൾ  എന്നിങ്ങനെ വിദ്യാർത്ഥികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ വിദ്യാലത്തിലുണ്ട്. കൂടാതെ കുടിവെള്ളത്തിനായി കിണറും, പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികളും ഉണ്ട്. കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നതിനായി കളിസ്ഥലം പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം ഭാഷകളിലായി അനേകം പുസ്തകങ്ങൾ കുട്ടികൾക്കായി ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.