എൻ.എം.യു.പി.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തയ്യൽ പരിശീലനം

കുട്ടികൾക്കായി ആഴ്ചയിൽ ഒരിക്കൽ തയ്യൽ പരിശീലനം നൽകുന്നു. വ്യത്യസ്തങ്ങളായ ചിത്രത്തുന്നലുകൾ തുന്നുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതിന് ആവശ്യമായ നൂൽ, സൂചി തുടങ്ങിയവ സ്‌കൂളിൽ  നിന്ന് തന്നെ കുട്ടികൾക്ക് നൽകിയിരിക്കുന്നു.

സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം

എല്ലാ വ്യാഴാഴ്ചകളിലും കുട്ടികൾക്ക് സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. കുട്ടികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുവാൻ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിശീലന പരിപാടി  ഐ സി ടിയുടെ സഹായത്തോടെ നടത്തി വരുന്നു.

ക്രിക്കറ്റ് പരിശീലനം'

സംസ്ഥാന ക്രിക്കറ്റ് ടീം പരിശീലകനായ ശ്രീ ജീൻ വിദ്യാലത്തിലെ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകുന്നു. പരിശീലനം നൽകുന്നതിനായി പ്രത്യേക കാളി സ്ഥലം വല ഇട്ട് സ്കൂൾ മൈതാനത്തിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ആവശ്യമായ ക്രിക്കറ്റ് കിറ്റ് സ്‌കൂളിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

യു എസ് എസ് സ്കോളർഷിപ് പരിശീലനം

ഏഴാം ക്‌ളാസിൽ പഠിക്കുന്ന കുട്ടികൾക്കായി യു എസ് എസ് സ്കോളർഷിപ് പരിശീലനം നൽകി വരുന്നു. മുൻവർഷ ചോദ്യ പേപ്പറുകളുടെ സഹായത്തോടെയും മറ്റ് പഠനസഹായികൾ ഉപയോഗിച് കൊണ്ടും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

മോറൽ ക്‌ളാസ്

എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്ക് മോറൽ ക്‌ളാസ് നൽകുന്നു.  കുട്ടികളെ നല്ല ശീലങ്ങളും സ്വഭാവമുള്ളവരും ആയി മാറ്റിയെടുക്കുന്നതിന് കഥകളും കളികളും ഉൾപ്പെടുത്തി ക്ലാസ്സുകൾ നൽകുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ ബുധനാഴ്ചകളിലും  വിദ്യാരംഗം കലാസാഹിത്യവേദി നടത്തപ്പെടുന്നു. ഈ അവസരത്തിൽ കുട്ടികൾ തങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ പ്രകടമാക്കുന്നു.