എസ്.എൻ.വി.എ.എൽ.പി.സ്കൂൾ‍‍‍‍ ചേപ്പറമ്പ്/അക്ഷരവൃക്ഷം/അവധിക്കാലം

അവധിക്കാലം

കൊല്ലപ്പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിക്കണമെന്ന അമ്മയുടെ ഉപദേശത്തെ മാനിച്ച് റിവിഷനായി ഓരോ പാഠം ഭാഗവും നന്നായിത്തന്നെ പഠിച്ച് തലച്ചോറിലേക്ക് കയറ്റി. വാർഷിക പ്പരീക്ഷയുടെ ടൈംടേബിൾ കിട്ടിയതോടെ അവൻ്റെ മനസിനെ പരീക്ഷ പ്പേടി പിടികൂടി... അന്ന് അപ്പു സ്കൂൾ വിട്ടു വന്നത് ഒരു സന്തോഷ വാർത്തയോടെയായിരുന്നു. 'ഈ വർഷം പരീക്ഷയില്ല, ഇന്നു മുതൽ വേനലവധി ആരംഭിച്ചിരിക്കുന്നു.' എന്നാൽ ഇതു കേട്ടിട്ടും അമ്മയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല. ഉം.. എന്നൊരു മൂളലും അത് കൊറോണയായതുകൊണ്ടാണെന്നും പറഞ്ഞ് തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി .എന്നും സ്കൂളിലെ വിശേഷങ്ങൾ തിരക്കുന്ന അമ്മയക്ക് എന്തു പറ്റി ,ഞാൻ വേഗം തന്നെ ബാഗ് മേശപ്പുറത്തു വച്ച് കൊല്ലപ്പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിക്കണമെന്ന അമ്മയുടെ ഉപദേശത്തെ മാനിച്ച് റിവിഷനായി ഓരോ പാം ഭാഗവും നന്നായിത്തന്നെ പഠിച്ച് തലച്ചോറിലേക്ക് കയറ്റി. എന്നാലും വാർഷിക പരീക്ഷയുടെ ടൈംടേബിൾ കിട്ടിയതോടെ അവൻ്റെ മനസിനെ പരീക്ഷ പ്പേടി പിടികൂടി.
അന്ന് അപ്പു സ്കൂൾ വിട്ടു വന്നത് ഒരു സന്തോഷ വാർത്ത യോടെയായിരുന്നു.' ഈ വർഷം പരീക്ഷയില്ല ഇന്നു മുതൽ വേനലവധി ആരംഭിച്ചിരിക്കുന്നു '. എന്നാൽ അമ്മയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കണ്ടില്ല. ഉം... എന്നൊരു മൂളലും അത് കൊറോണയായതുകൊണ്ടാണെന്നും പറഞ്ഞ് തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി. പതിവായി നടത്താറുള്ള സ്കൂളിലെ വിശേഷങ്ങളൊന്നും തന്നെ അമ്മ ചോദിച്ചില്ല എൻ്റെ ബാഗും വാങ്ങിച്ചു വച്ചില്ല അമ്മ എന്തിനേയോ ഭയപ്പെടുന്നതു പോലെ എനിക്കു തോന്നി. അതിനോട് എനിക്ക് ചെറിയ പരിഭവമുണ്ടായെങ്കിലും അതൊക്കെ മാറ്റിവച്ച് വേഗം തന്നെ ബാഗ് മേശപ്പുറത്തു വച്ച് കൈയ്യും മുഖവും കഴുകി. അപ്പോഴാണ് wash base ൻ്റെ അടുത്തായി hand washഉം സോപ്പും കണ്ടത്. വിരുന്നുകാരെത്തുമ്പോഴാണ് ഇവ രണ്ടും ഒരതിഥിയെപ്പോലെ ഇവിടെ സ്ഥാനം പിടിക്കാറ്. ഇന്ന് ഇവിടെ വിരുന്നുകാരുണ്ടോ? എന്ന് എൻ്റെ മനസ് മന്ത്രിച്ചു. അപ്പോൾ അംഗൻവാടിയിൽ പഠിക്കുന്ന അനുജൻ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു' കൊറോണ .... കൊറോണ... hand wash ഉപയോഗിച്ച് അങ്ങനെ .. ഇങ്ങനെ.. തിരുമ്മി കൈ കഴുകണം ന്ന് .' ഇതു കേട്ട ഞാൻ അന്തം വിട്ടുനിന്നു. അങ്ങ് ചൈനയിൽ വുഹാനിലാടാ കൊറോണ എന്നും പറഞ്ഞ് അവൻ്റെ തലയ്ക്കിട്ടൊരു കിഴുക്കും കൊടുത്ത് അടുക്കളയിലേക്ക് ഓടിച്ചെന്നു. അപ്പോൾ അമ്മയുടെ ചോദ്യം കൈയ്യ് സോപ്പിട്ട് നന്നായി കഴുകിയോ?കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെയും പിടികൂടിയിരിക്കുന്നു പുറത്തെവിടെ പോയാലും തിരിച്ചു വന്നയുടൻ കൈയ്യും മുഖവും സോപ്പിട്ട് നന്നായി കഴുകണം. അമ്മ വാചാലയാകുന്നത് ഞാൻ ശ്രദ്ധിച്ചു.അമ്മ പറഞ്ഞ കാര്യം ഗ്രഹിച്ചു കൊണ്ടു തന്നെ യൂണിഫോം അഴിച്ചു വച്ച് സോപ്പു തേച്ച് ഒരു കുളി തന്നെ പാസാക്കി.മൂന്നാം ക്ലാസിൽ പരിസരപനത്തിൽ പഠിച്ച വ്യക്തിശുചിത്വത്തിൻ്റേയും പരിസര ശുചിത്വത്തിനേയും കാര്യം ഞാൻ ഓർത്തു. ചായ കുടിയും കഴിഞ്ഞ് ടി.വി.ഓൺ ചെയ്തു. അപ്പോഴതാ അതിലും കൊറോണയുടെ വാർത്ത തന്നെ. ഓരോ സെക്കൻറിലും മിനുട്ടിലും മണിക്കൂറിലും എത്ര പേരാണ് മരിക്കുന്നത്. ഇത്രയും വലിയ മഹാമാരിയെ ചികിത്സിക്കുന്ന ഡോക്ടറും നഴ്സും ദൈവം തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു. പതിവിലും ഒരു പാട് സാധനങ്ങളുമായാണ് അന്ന് അച്ഛൻ്റെ വരവ്. കൂട്ടത്തിൽ ബിസ്ക്കറ്റുകളും പഴങ്ങളും കണ്ട ഞാനും അനുജനും തുള്ളിച്ചാടി. നാളെ മുതൽ പണിക്കു പോകണ്ടാന്നും Lock down ആണെന്നന്നും അല്പം നെടുവീർപ്പോടെ അച്ഛൻ അമ്മയോടു പറയുന്നത് കേട്ടു. അച്ഛൻ്റെ ശബ്ദം അല്പം ഇടറിയതായി എനിക്ക് തോന്നി.പിന്നെ ഞങ്ങൾ വീട്ടിനുള്ളിൽ അടച്ചിരിപ്പായി. "സ്വാതന്ത്ര്യമുണ്ടായിട്ടും കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെയായി " പിന്നെയുള്ള നാളുകൾ... വീട്ടിൽ അടച്ചിരിക്കുമ്പോഴാണ് വിശപ്പു കൂടുന്നതെന്ന സത്യം നാം മനസിലായി.ദിനങ്ങൾ ഓരോന്നായി കഴിഞ്ഞു അതു പോലെ സാധനങ്ങളും. എൻ്റെയും അനുജൻ്റെയും പലഹാരക്കൊതി കൂടിക്കൂടി വന്നു. അതിനായി അച്ഛനും അമ്മയും ഒരുപായം കണ്ടെത്തി, റേഷനരി വറുത്തു പൊടിച്ച് തേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടയാക്കി ഒരു ചില്ലു പാത്രത്തിൽ നിറച്ചു വച്ചു. ഇപ്പോൾ വിശക്കുന്നൂന്ന് പറയുമ്പോൾ അറിയാതെ തന്നെ ഏവരുടേയും വിരലുകൾ ചില്ലു പാത്രത്തിലേക്ക് ചൂണ്ടുന്നതായി കാണാം. ഇപ്പോൾ ചില്ലുപാത്രവും ഞാനും നല്ലൊരു കൂട്ടുകാരായി മാറി. ചില പ്പോൾ ഞാനവളെ നോക്കി ചിരിക്കും ചില സമയങ്ങളിൽ പിണങ്ങാറുമുണ്ട്.അടച്ചിരിക്കാനിഷ്ടമില്ലാത്ത അച്ഛൻ പറമ്പിൽ കിളക്കാൻ തുടങ്ങി. അവിടെ അവിടായി പച്ചക്കറിവിത്തുകൾ ഇട്ടു., ഇപ്പോൾ അവ എന്നെക്കാളും വളർന്നു പൂവിട്ടു, കായ്ച്ചു പിന്നീടുള്ള ഊണിന് നാം നട്ടുവളർത്തിയ പച്ചക്കറികൾ തന്നെ വിഭവങ്ങളായെത്തി. പൂരവും വിഷുവും ആഘോഷങ്ങളില്ലാതെ കടന്നു പോയി. ഒരു ദിവസം പച്ചക്കറികൾക് വെള്ളം നനയ്ക്കുന്നതിനിടയിലാണ് അമ്മയുടെ കണ്ണ് പറമ്പിലെ പ്ലാവിൻ മുകളിലേക് പോയത്. ചക്ക മൂത്തു നിൽക്കുന്നു. അപ്പോൾ തന്നെ തോട്ടിയെടുത്ത് ചക്ക പറിച്ച് നിലത്തിട്ടു .ചക്ക കൊണ്ട് ഇത്രയുമധികം വിഭവങ്ങൾ ഉണ്ടാക്കാം എന്ന അമ്മയുടെ കഴിവിനെ അച്ഛനും ഞാനും പ്രശംസിച്ചു. ഉം, 'ചക്ക വിശേഷം ചക്ക ഒരു കേമൻ തന്നെ 'ചക്കയുടെ ഒരു കഷ്ണമെടുത്ത് അമ്മ അടുത്ത വീട്ടിലേക്ക് പോകുന്നതു കണ്ടു അവിടുന്ന് ഒരു പിടി മുരിങ്ങയില ഇങ്ങോട്ടും. അടുത്ത ദിവസം പരിപ്പും മുരിങ്ങയിലയും കറിയും പിന്നെ മുരിങ്ങയില തോരനും. ഇറച്ചിയും മീനും തിന്നാൻ കൊതിച്ചിരുന്ന എൻ്റെ മുഖം ചുളിഞ്ഞു... ഇതൊക്കെയാ കഴിക്കേണ്ടത് നമ്മുടെ നാട്ടിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കഴിക്കണം എന്നാലേ രോഗപ്രതിരോധശേഷി ഉണ്ടാകൂ.. എന്നാല് കൊറോണ എന്നല്ല ഏത് രോഖവും ഈ പടി പോലും കടന്നു വരില്ല ഒരു കൊറോണ ... ആരോടെന്നില്ലാതെ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു. അപ്പോഴും കൊറോണയെക്കുറിച്ചുള്ളannouncement കേൾക്കാമായിരുന്നു... ഒന്നും തന്നെ മനസിലാകാതെ അനുജൻ hand wash ഉപയോഗിച്ച് കൈ കഴുകിക്കൊണ്ടേയിരുന്നു.. കൊറോണ.. കൊറോണ .. ഇങ്ങനെ.. അങ്ങനെ.......... തിരുമ്മി.......

ആദിദേവ് മനോജ്
4 എസ് . എൻ . വി .എൽ.പി .സ്കൂൾ‍‍‍‍ , ചേപ്പറമ്പ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ