ഇന്ന് ഞാൻ കാണുന്ന ഓരോ മുഖത്തിനും
പറയുവാനുണ്ട് ഒരു നഷ്ട പ്രണയത്തിൻ കഥ
വിടരാത്ത മൊട്ടിൻ സുഗന്ധത്തിനപ്പുറം
പാടാത്ത പാട്ടിൻ ഈണത്തിനപ്പുറം
ആത്‌മാവിൻ ഉള്ളിലെ തേങ്ങലായി
ഉയരുമ്പോൾ ഓർമ്മിച്ചിടുന്നു നിൻ മൃദു മന്ത്രണം
കാണുന്ന വിളക്കിൻ തിരിനാളം
പോൽ ജ്വലിച്ചിടുന്നു നിൻ ഓർമ്മകൾ എന്നിൽ
കരിന്തിരി കത്താൻ എണ്ണയുടെ ആവശ്യമില്ലെന്ന സത്യം
പൊള്ളുന്ന യാഥാർഥ്യമായി തീരുന്നു എന്നിൽ
വെറുക്കുന്നു ഞാനീ ഉച്ച നീതത്വങ്ങളെ,
എന്റെ മനസിന്റെ മോഹങ്ങളെ തല്ലികെടുത്തിയ ജാതിയെ
ജാതിയുടെ പേരിൽ വലിച്ചെറിഞ്ഞപ്പോൾ
ചാരമായി തീരുന്നു എൻ ഹൃദയം
ഇന്ന് ഞാൻ കാണുന്ന ഓരോ മുഖത്തിനും
പറയുവാനുണ്ട് ഒരു നഷ്ട പ്രണയത്തിൻ കഥ...