എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ മുക്കമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തി ശുചിത്വത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് പരിസര ശുചിത്വത്തിനു തന്നെയാണ്. ചിലർ വ്യക്തി ശുചിത്വം പാലിക്കുമെങ്കിലും പരിസര ശുചിത്വത്തിൽ തീരെ ശ്രദ്ധ കൊടുക്കുന്നില്ല. അത്തരക്കാർ നാടിന് വലിയ ഭീഷണി തന്നെയാണ് ഇത് ഗുരുതരമായ പകർച്ചവ്യാധികൾക്ക് ഇടയാക്കുന്നു . വൈറൽ രോഗങ്ങൾ മൂലമുള്ള പകർച്ചവ്യാധികൾ ഇങ്ങനെ വർദ്ധിച്ചു വരുന്നു.പ്ലാസ്റ്റിക്ക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും ജലസ്രോതസ്സിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും എലിപ്പനി മഞ്ഞപ്പിത്തം മന്ത് തുടങ്ങിയ മാരകമായ പകർച്ച രോഗങ്ങൾക്ക് കാരണമാകുന്നു. കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ചിട്ടും പലരും ശുചിത്വത്തിന്റെ കാര്യത്തിൽ ഇനിയും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. നമുക്കായി ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും ഭരണാധികാരികളും ന ൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ഒരു നല്ല നാളേക്കായ് കാത്തിരിക്കാം......
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |