എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
ഹിന്ദി ഭാഷയെ അനായാസകരമായ രീതിയിൽ കുട്ടികൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുകയും അത് നടപ്പിൽ വരുത്തുകയും ചെയ്യുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് ഹിന്ദി ക്ലബ്.
ഈ അദ്ധ്യയന വർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .
ജൂൺ 5 പരിസ്ഥിതീ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും ഓൺലൈനായി നടത്തി. പിന്നീട് ലോക ജനസംഖ്യ ദിനം പ്രേംചന്ദ് ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽജില്ലാ തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുകയുണ്ടായി.ഹിന്ദി ദിനത്തോടനുബന്ധിച്ച് ഒരു മാഗസിൻ തയ്യാറാക്കി.5 6 7 കുട്ടികളെക്കൊണ്ട് ഹിന്ദി അസംബ്ലി നടത്തി .ഹിന്ദി ഖൂബി പ്രതി യോഗ്യത എന്ന മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.കവിതാലാപന ത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും വായനാ മത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ पढे पढाएं എന്ന പ്രവർത്തനം ചെയ്തു വന്നുകൊണ്ടിരിക്കുന്നു . ഇപ്പോൾ സുരീലി ഹിന്ദി യുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ ചെയ്തുകൊണ്ടിരിക്കുന്നു.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്‍ത്രാഭിമുഖ്യം വളർത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് സയൻസ് ക്ലബ് .
ഈ അദ്ധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് 05/07/2021 , 2 pm ന് online platform ൽ തുടക്കം കുറിച്ചു. std 3 മുതൽ std 7 വരെയുള്ള ക്ലാസുകളിൽ നിന്ന് ശാസ്ത്ര താല്പര്യമുള്ള 2 കുട്ടികളെ വീതം ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചത്. ശാസ്ത്രാധ്യാപകർ ഉൾപ്പടെ 104 അംഗങ്ങളാണുള്ളത്.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം : എല്ലാ കുട്ടികളുടെയും വീട്ടിൽ ഒരു ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പോസ്റ്റർ രചനാ മത്സരം, പരിസ്ഥിതി ഗാനങ്ങൾ, ക്വിസ്.
- ചാന്ദ്രദിനം : ചാന്ദ്ര മനുഷ്യരായി വേഷമിട്ടു കൊണ്ട് അനുഭവങ്ങൾ പങ്കുവെയ്ക്കൽ, ബഹിരാകാശ യാത്രികർ ചന്ദ്രനെ ഇടത്താവളമാക്കിയാൽ ( photos, videos) കവിതാ രചന, കാർട്ടൂൺ, പോസ്റ്റർ, ക്വിസ്. - ഓസോൺ ദിനം : ഓസോണില്ലാത്ത ലോകം - ചിത്രരചന, പോസ്റ്റർ, ക്വിസ്.
* 2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ശാസ്ത്ര അസംബ്ലി ഓൺലൈൻ ആയി നടത്തി. പ്രകാശവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ online ആയി കുട്ടികൾ അവതരിപ്പിച്ചു. ശാസ്ത്ര മാഗസിൻ( Digital Magazine) തയ്യാറാക്കി.
* കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തിലും സ്കൂൾ ശാസ്ത്ര മേള online ആയി നടത്തുവാൻ സാധിച്ചു.
* ബാലശാസ്ത്ര കോൺഗ്രസ് - സ്കൂൾ തലം, ജില്ലാതലം, സംസ്ഥാനതലം, ദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കുന്ന പ്രവർത്തനം കാഴ്ചവെക്കുവാൻ നമ്മുടെ കുട്ടികൾക്കു കഴിഞ്ഞു.
* Inspire Award -ൽ അഭിമാനമായ നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു.
* ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ - ജീവചരിത്ര ക്കുറിപ്പ്, Project, പരീക്ഷണങ്ങൾ, ശാസ്ത്ര ഗ്രന്ഥാ സ്വാദനം, തുടങ്ങിയ മത്സരങ്ങളിൽ High level selection നേടിയ കുട്ടികൾ സ്കൂളിന്റെ നേട്ടമാണ്.
* Science club daily quiz , ക്ലബ് ഗ്രൂപ്പിൽ പങ്കു വെക്കുന്നു.
* തനതു പ്രവർത്തനങ്ങൾ
ആഹാരം ആരോഗ്യത്തിന് എന്ന പഠനനേട്ടം കുട്ടികളിലെത്തിക്കുന്നതിന് പോഷകാഹരവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സുകളിലും വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തപ്പെട്ടു.
വീട്ടിലൊരു ജൈവ പച്ചക്കറിത്തോട്ടം - എല്ലാ കുട്ടികളുടെയും വീടുകളിൽ തോട്ടത്തിലേക്കാവശ്യമുള്ള ജൈവ കീടനാശിനി, ജൈവ വളം ഇവ കുട്ടികൾ മുതിർന്നവരുടെ സഹായത്തോടെ നിർമ്മിക്കുന്നു. എല്ലാ വീട്ടിലും ഒരു കറിവേപ്പ് പദ്ധതി കുട്ടികൾ നടപ്പിലാക്കി വരുന്നു. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം പരിസരത്തു നിന്ന് കിട്ടുന്ന പച്ചക്കറികൾ ഉപയോഗിച്ച് പോഷക സമൃദ്ധമായ ആഹാരം നിർമ്മിച്ച്, നിർമ്മാണ രീതി കൂട്ടുകാരുമായി പങ്കു വെക്കുന്നു
* വീട്ടിലൊരു ശാസ്ത്രലാബ് - വിപുലമായി ക്കൊണ്ടിരിക്കുന്നു.
English club
We all know that to create English speaking environment in English class room, to provide platform to students for the development of communication skills to help them to gain stage courage through different activities. The club was inaugurated in the first week of July. Two children from each class were selected as the members of the club. English club organized various activities to enhance the speaking skills and to inculcate confidence in students.
Bio-data writing, Newspaper reading riddles and puzzles.. etc activities were given in the club. Club conducted 'English fest'. In that fest drama, recitation, skit, cookery show, etc were included. "Let's ask the doctor"was a very interesting item. The children ask the doubts about covid and the doctor gave explanations. English magazine' Little Drops 'was prepared by the children. Stories, poems write -ups, pictures.. etc prepared by the children were included in the magazine. In the English fest club members with Children prepared a skit based on air journey. The club decided to give the children the experience of flight journey. The club members with teachers conducted a flight journey from Cochin to Thiruvananthapuram.. Through out the journey they communicate only through English language. It was a nice experience for the children.
To promote reading, reading cards were given in every weekends. After reading them they express the stories in the forms of different discourses like skit, radio -drama, etc. In the club children got opportunity to see and enjoy English films
As the part of Hello English Programmes all the activities were done in the club Covid awareness announcement, vegetable printing, performance of craft activities, story telling, cookery show, review of English films were some of the activities
ഗണിത ക്ലബ്
കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗണിതത്തെ കുട്ടികൾക്ക് എളുപ്പമാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് ഗണിത ക്ലബ്.
ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ സ്കൂൾ തല ഗണിത പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം ഗണിതം മധുരം എന്ന പ്രവർത്തനമാണ് ഒരു ഒരു ഗണിത ചോദ്യം ബോർഡിൽ പ്രദർശിപ്പിക്കുകയും അതിന്റെ ഉത്തരം ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് അതിൽനിന്ന് വിജയികളെ തെരഞ്ഞെടുത്ത് അവർക്ക് സമ്മാനങ്ങൾ നൽകുന്നു സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുക്കുന്ന പ്രവർത്തനമാണിത്. ടാൻഗ്രാം നിർമ്മാണം, ടാൻഗ്രാം ഉപയോഗിച്ച് ആൽബം നിർമിക്കുകയും ചെയ്തു, ഒറിഗാമി, പേപ്പറുകൾ ഉപയോഗിച്ച് വിവിധങ്ങളായ രൂപങ്ങൾ നിർമ്മിക്കുകയും അവയുടെ നിർമ്മാണരീതി വിശദീകരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണിത് നമ്പർ പാറ്റേൺ ജോമട്രിക്കൽ, പാറ്റേൺ, ഗണിത പസ്സിൽ, ഗണിത കളികള്, ഗണിത ക്വിസ്, ഗണിത നാടകം ഗണിത നാടകത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര പരിഷത്തിന് ആഭിമുഖ്യത്തിൽ നടത്തിയപ്പോൾ രണ്ടാംസ്ഥാനവും നേടാനായി, ഗണിത മാഗസിൻ എൽപി യുപി തലങ്ങളിൽ ഗണിത,, മാഗസിനുകൾ നിർമ്മിച്ചു , എൽപി യുപി തലത്തിൽ ആഴ്ചചന്ത സംഘടിപ്പിച്ചു, ഇതിലൂടെ കുട്ടികൾക്ക് അവരുടെ വീട്ടിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും ഒപ്പം അവയുടെ അളവ് തൂക്കങ്ങളും വിലയും പഠിക്കാൻ സാധിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യ പ്രതിബദ്ധത കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്‍മയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ദിനാചരണങ്ങളും ക്ലാസ്സുകളുടെ തുടർച്ചയായി നടത്തിയ ചില തനതു പ്രവർത്തനങ്ങളും ചുവടെ ചേർക്കുന്നു.
ജനസംഖ്യാ ദിനം
ജൂലൈ 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് LP,UP വിഭാഗം കുട്ടികൾക്കായി ജനസംഖ്യാ ദിന പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.കൂടാതെ ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾ തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് സ്കൂൾ തുറന്നു കഴിയുമ്പോൾ സമ്മാനങ്ങൾ നൽകാമെന്നറിയിക്കുകയും ചെയ്തു.
അമൃതോത്സവം 2021
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നാം തീയതി പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം,ക്വിസ് എന്നീ മത്സരങ്ങൾ LP, UP കുട്ടികൾക്ക് ഓൺലൈനായി നടത്തുകയുണ്ടായി. ഇതിൽ UP യിലെ സ്കൂൾതല വിജയികൾ ആഗസ്റ്റ് 9-ാം തീയതി ഉപജില്ലാ മേഖലയിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് ചിത്രരചന, ദേശഭക്തിഗാനം ഇവയിൽ ഒന്നാം സ്ഥാനവും പ്രസംഗം,ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടി അഭിമാനാർഹമായ വിജയം കൈവരിച്ചു.
ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം, ആഗസ്റ്റ് 9 - നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനം
ഹിരോഷിമ, നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർ, മുദ്രാ ഗീത രചന, ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തി. കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് കുടുംബാംഗങ്ങളോടൊപ്പമുള്ള ഫോട്ടോ, പ്രസ്തുത ദിനങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ വായനാ സാമഗ്രികൾ, വീഡിയോ എന്നിവയും ഗ്രൂപ്പുകളിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനത്തിൽ ഹെസ്മാസ്റ്റർ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അതിനു ശേഷം ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനാലാപനം,ആശംസാ കാർഡ് നിർമാണം, സ്വാതന്ത്ര്യ സമര സേനാനികളായി വേഷമിടൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. ഈ മത്സരങ്ങളിലെല്ലാം വളരെ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയെ മുൻനിർത്തി ലാറി കോളിൻസ്, ഡോമിനിക് ലാപ്പിയർ എന്നിവർ ചേർന്നെഴുതിയ '' സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ '' എന്ന പുസ്തകം കുട്ടികളെ പരിചയപ്പെടുത്തി.ഈ പ്രവർത്തനങ്ങളിലൂടെ സ്വാതന്ത്ര്യത്തെ വ്യത്യസ്ത തലങ്ങളിൽ വീക്ഷിക്കുന്നതിനും സമകാലികതയുടെ സ്വാതന്ത്ര്യ സങ്കല്ലങ്ങളേക്കുറിച്ചുള്ള ഒരു അവബോധം ഉണ്ടാക്കുന്നതിനും സാധിച്ചു.
സെപ്റ്റംബർ 5- അധ്യാപക ദിനം
അധ്യാപക ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ അധ്യാപക വേഷം ധരിച്ച് പഠിപ്പിക്കുന്ന വീഡിയോ, അധ്യാപകർക്ക് ആശംസാ കാർഡ് തയ്യാറാക്കുക എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. കുട്ടികൾ ഭംഗിയുള്ള ആശംസാ കാർഡുക തയ്യാറാക്കി അധ്വാപകർക്ക് അധ്യാപക ദിനാശംസകൾ നേർന്നു.കൂടാതെ നിരവധി കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി,വളരെ മികച്ച രീതിയിൽ ക്ലാസ്സുകളെടുത്ത് ഭാവിയിലെ അധ്യാപകരാകാനുള്ള തയ്യാറെടുപ്പുകൾ നടത്തി.അധ്യാപനമെന്നത് വെറുമൊരു തൊഴിലല്ല, മഹനീയമായ ഒരു കടമയാണ് എന്ന കാഴ്ചപ്പാട് കുട്ടികളിലുളവാക്കാൻ പ്രസ്തുത പ്രവർത്തനങ്ങൾ മൂലം സാധിച്ചു. ഡോ. എസ് രാധാകൃഷ്ണൻ്റെ ജീവചരിത്രക്കുറിപ്പും അധ്യാപക ദിനത്തിൻ്റെ പ്രാധാന്യത്തേക്കുറിക്കുന്ന വായനാ സാമഗ്രികളും അധ്യാപനത്തിൻ്റെ മഹനീയത ഉയർത്തിക്കാട്ടുന്ന സന്ദേശങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.
ഒക്ടോബർ 2-ഗാന്ധി ജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ്, പ്രസംഗം, കവിതാലാപനം, കവിതാ രചന, ചിത്രരചന, ഗാന്ധിജിയായി വേഷമിടൽ മുതലായ പ്രവർത്തനങ്ങൾ LP, UP തലത്തിൽ സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും വളരെ ആവേശകരമായ പ്രതികരണമാണ് കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായത്. ഗാന്ധിജി അപ്പൂപ്പനോടുള്ള കുട്ടികളുടെ സ്നേഹവും ബഹുമാനവും അവരുടെ രചനകളിൽ പ്രകടമായിരുന്നു.
രാഷ്ട്രീയ ഏകതാ ദിനം.
ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ല ഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനമായി ആചരിച്ചു. മുൻ വർഷത്തേ പോലെ തന്നെ പട്ടേലിന്റെ ജീവചരിത്ര പോസ്റ്റർ തയ്യാറാക്കൽ, പട്ടേലിന്റെ ചിത്രം ( കാരിക്കേച്ചർ ) എന്നീ പ്രവർത്തനങ്ങളാണ് നൽകിയത്. ഇതിൽ നിന്നും 'ഇന്ത്യയുടെ ഉരുക്കു മനുഷ്യനേക്കുറിച്ച് ' കൂടുതലറിയാൻ കുട്ടികൾക്ക് കഴിഞ്ഞു.
നവംബർ 1- കേരളപ്പിറവി
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് ചിത്രരചന,അടിക്കുറിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക തയ്യാറാക്കൽ എന്നീ മത്സരങ്ങളാണ് നൽകിയത്. കൂടാതെ 'കേരളപ്പഴമ ' എന്ന പേരിൽ പഴയകാല ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
നവംബർ 14-ശിശുദിനം
ശിശുദിനവുമായി ബന്ധപ്പെട്ട് ശിശുദിന ക്വിസ്, പ്രസംഗ മത്സരം, ആശംസാ കാർഡ് നിർമാണം, നെഹ്റുവായി വേഷമിടൽ എന്നീ പരിപാടികൾ നടത്തപ്പെട്ടു. കുട്ടികൾ എല്ലാ ഇനങ്ങളിലും സജീവമായി പങ്കെടുക്കുകയും തങ്ങളുടെ 'ചാച്ചാജി'യുടെ ജന്മദിനം വളരെ മനോഹരമായി ആഘോഷിക്കുകയും ചെയ്തു.
തനതു പ്രവർത്തനങ്ങൾ
അഞ്ചാം തരത്തിലെ പ്രവർത്തനങ്ങൾ
1.കുട്ടികൾ സ്വന്തം വീടുകളിലെ പഴയകാല ഉപകരണങ്ങൾ ശേഖരിച്ച് 'പഴമയിലേക്ക്- വീട്ടിൽ ഒരു മ്യൂസിയം 'എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു.
2. വിവിധതരം കുടുംബങ്ങൾ പരിചയപ്പെടുന്നതിന്റെ ഭാഗമായി സ്വന്തം കുടുംബഫോട്ടോ ഷെയർ ചെയ്തു ഏതുതരം കുടുംബം എന്ന് കണ്ടെത്തി.
3. ഇന്ന് സമൂഹത്തിൽ ഏതുതരം കുടുംബങ്ങളാണ് കൂടുതൽ എന്ന് കണ്ടെത്തുന്നതിനായി ഓൺലൈൻ സർവേ നടത്തി
ആറാം തരത്തിലെ പ്രവർത്തനങ്ങൾ
1. മധ്യകാല ഇന്ത്യയിലെ ചരിത്രസ്മാരകങ്ങൾ, മധ്യകാല രാജാക്കന്മാർ എന്നിവരുടെ ചിത്രങ്ങൾ, വിവരങ്ങൾ ഇവ ഉൾപ്പെടുത്തി ആൽബം നിർമ്മിച്ചു.
2. ‘കേരളം ഭൂവിഭാഗം’ എന്ന പാഠഭാഗം പരിചയപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകൾ അവ ഉൾപ്പെടുന്ന ഭൂവിഭാഗത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് കേരളത്തിന്റെ ഭൂപ്രകൃതി ഭൂപട നിർമ്മാണം
ഏഴാം തരത്തിലെ പ്രവർത്തനങ്ങൾ
1.ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനികൾ, ഇന്ത്യൻ നവോത്ഥാന നായകർ എന്നിവരുടെ ചിത്രങ്ങൾ, വിവരങ്ങൾ ഇവ ഉൾപ്പെടുത്തി ആൽബം തയ്യാറാക്കി.
2. ബംഗാൾ വിഭജനദിവസം വരാനിടയുള്ള മുഖപത്രം തയ്യാറാക്കൽ( വാർത്താ തലക്കെട്ടുകൾ, മുദ്രാവാക്യങ്ങൾ, ചിത്രങ്ങൾ, വിഭജനത്തിനെതിരായ പ്രവർത്തനങ്ങൾ, അനുബന്ധ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി)
3.’ നേർക്കാഴ്ച- കൊളാഷ്’ ഇന്ന് നമ്മുടെ പത്രങ്ങളിൽ വരാറുള്ള സാമൂഹിക അനാചാരങ്ങളും ആയി ബന്ധപ്പെട്ട വാർത്തകൾ, ചിത്രങ്ങൾ എന്നിവ ശേഖരിച്ച് നേർക്കാഴ്ച എന്ന പേരിൽ കൊളാഷ് നിർമ്മാണം.
പ്രധാനമന്ത്രിക്കൊരു കത്ത്
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃതോത്സവത്തിൻ്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിൻ്റേയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ 'പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതൽ ' എന്ന പ്രവർത്തനത്തിന് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. "'2047 ലെ ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ " എന്ന വിഷയമാണ് കുട്ടികൾ കത്തെഴുതാനായി തെരഞ്ഞെടുത്തത്. ഭാവി ഇന്ത്യയേക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപനങ്ങളും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിക്കാൻ ലഭിച്ച അവസരം അവർ വളരെ നന്നായി പ്രയോജനപ്പെടുത്തി.
അറബിക് ക്ലബ്ബ്
അറബി ഭാഷയെ കുട്ടികൾക്ക് സുപരിചിതമാക്കുകയും ഭാഷയെ എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള കൂട്ടായ്‍മയാണ് അറബിക് ക്ലബ്ബ്.
അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ. S. D. V. G. U. P. S കലോത്സവരംഗത്ത് മികവാർന്ന പ്രവർത്തനങ്ങളാണ് ഓരോ വർഷവും കാഴ്ച വച്ചിട്ടുള്ളത്. 2019-20 ൽ നടന്ന ഉപജില്ലാകലോത്സവത്തിൽ L. P, U. P വിഭാഗത്തിൽ മുഴുവൻ പോയിന്റും കരസ്‌ഥമാക്കിക്കൊണ്ട് ഓവറോൾ നേടി. അതേ വർഷം തന്നെ ജില്ലാകലോത്സവത്തിലും ഓവറോൾ നേടി. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അറബി ക്ലബ്ബ് മികവ് തെളിയിച്ചിട്ടുണ്ട്. ജൂൺ 19 വായനാദിനത്തോടാനുബന്ധിച്ചു വായനാമത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ജൂലൈ 5വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടാനുബന്ധിച്ചു, കാർട്ടൂൺ മത്സരം,അറബി ക്വിസ്, ജൂലൈ 11ജനസംഖ്യാദിനക്വിസ്, ജൂലൈ 21ചാന്ദ്ദിന ക്വിസ്, ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനഅറബി ക്വിസ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ക്വിസ്, ഒക്ടോബർ 2ഗാന്ധിജയന്തി ക്വിസ്, നവംബർ 14 ശിശുഭദിനക്വിസ്, ശിശുദിന ഗാനാലാപനം, ഡിസംബർ 18 ദേശീയ അറബിഭാഷാദിനത്തിൽ കുട്ടികളുടെ കലാവിരുന്ന് ( പോസ്റ്റർ നിർമ്മാണം, അറബി ഭാഷാദിനസന്ദേശം, ഗാനം, സംഭാഷണം ) എന്നിവ നടത്തിയിരുന്നു. ഹിരോഷിമ നാഗസാക്കി ദിനത്തോടാനുബന്ധിച്ചു ഓഗസ്റ്റ് 6 മുതൽ 9 വരെ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒട്ടനവധി കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്‌ഥമാക്കുകയും ചെയ്തു.2020-21 ൽ നടന്ന അറബിക് ടാലൻഡ് ടെസ്റ്റിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ജില്ലയിൽ നിന്നും സംസ്ഥാന തലത്തേക്ക് തെരെഞ്ഞെടുക്കുകയും ചെയ്തു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തപ്പെടുന്ന അലിഫ് ടാലൻഡ് ടെസ്റ്റിൽ വർഷങ്ങളായി സംസ്ഥാന തലം വരെ നമ്മുടെ സ്കൂൾ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു KEY 4 TECH നടത്തിയ ഓൺലൈൻ മത്സരത്തിൽ സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂൾ A grade നേടി. ലോക അറബി ഭാഷ ദിനവുമായി നടന്ന ക്വിസ് മൽസരത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2021-22 പ്രവർത്തനം ജൂൺ 19 വായന ദിനത്തോടു കൂടി തുടക്കം കുറിച്ചു. ഈ വർഷം വായന പക്ഷായാരമായാണ് ആചരിച്ചത്. ഇതോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യം വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 3 വരെ ഇംഗ്ലീഷ്, ഹിന്ദി, അറബിക് ക്ലബ്ബുകളെക്കൂടി ഉൾപ്പെടുത്തി ഭാഷാ വിഷയങ്ങളിൽ രചന , വായന പ്രസംഗ മത്സരങ്ങളും നടത്തി. വായന പക്ഷായ രണത്തിന്റെ സമാപന സമ്മേളനം ബഹു.അമ്പലപ്പുഴ എം.എൽ എ .ശ്രീ.എച്ച് സലാം നിർവ്വഹിച്ചു. ബഹു.അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ്. ഹാരിസ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ പ്രഥമാധ്യാപകൻ ശ്രീ. ലത്തീഫ് സർ സ്വാഗതം ആശംസിച്ചു.. പരിസ്ഥിതിയുടെ പ്രധാന്യത്തിലൂന്നി ക്കൊണ്ടുള്ള രചനക ൾ നടത്തി കുട്ടികളുടെ പ്രയങ്കരനായി മാറിയ പ്രശസ്ത സാഹിത്യകാരൻ ശ്രീ. അംബിക സുതൻ മങ്ങ ശബ്ദം കൊണ്ട് നിറ സാന്നിധ്യമായി മുഖ്യ പ്രഭാഷണം നടത്തി. .വിദ്യാർത്ഥികളിൽ വായന ശീലംപരിപോഷിപ്പിക്കുന്നതിനൊപ്പം തന്നെഅവളെ സാഹിത്യ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ വായന ത്തണലിൽൽ എന്ന പദ്ധതിയുടെ ഭാഗമായി 2020 -21 വർഷത്തെ എൽ.പി , -യു .പി വിഭാഗത്തിലെ മികച്ച വായനക്കാരെ കണ്ടെത്തി അവർക്ക് ക്യാഷ് അവാർഡും ട്രോഫിയുംനൽകി . വിദ്യാർത്ഥികളുടെ പത്ര വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ മാസത്തെയും പത്രവാർത്തകളെ അടിസ്ഥാനമാക്കി 'കാലികം ' എന്ന പേരിൽ നടത്തിവരുന്ന ക്വിസ് പ്രോഗാമിന്റെ ഭാഗമായി 2021-22 വർഷത്തിൽ ഉപജില്ല തലത്തിൽ നടത്തിയ മെഗാ ക്വിസ് (L.P., UP വിഭാഗങ്ങൾക്ക് ) വിജയി കൾക്ക് സമ്മാനദാനം നടത്തി. 2021-22 വർഷത്തെ തനതു പ്രവർത്തനമായ പുസ്തകക്കൂട്ടിൽ - വീട്ടകത്തെ പുസ്തകശാല യുടെ പ്രഖ്യാപനവും നടന്നു. ഇതനുസരിച്ച് എല്ലാ കുട്ടികളും വീട്ടിൽ ഒരു ലൈബ്രറി ഒരുക്കുവാനും Stock register , Issue register എന്നിവ തയ്യാറാക്കി സൂക്ഷിക്കുവാനും നിർദ്ദേശം നൽകാൻ തീരുമാനിച്ചു. അതോടൊപ്പം തന്നെ ' അക്ഷരായനം' എന്ന പേരിൽ ഒരു പുസ്തകാസ്വാദന ചർച്ച ഗൂഗിൾ മീറ്റ് വഴി നടത്തുവാനും തീരുമാനിക്കുകയും ഇതനുസരിച്ച് എൽ.പി.യു പി.വിഭാഗങ്ങൾക്കായി , വായനയിൽ താല്പര്യമുള്ള കുട്ടികളേയും, സ്കൂളിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്രൂപ്പുണ്ടാക്കുകയും, ഓരോ ആഴ്ചയിലും ഡിവിഷൻ ക്രമത്തിൽ പുസ്തകം ഒരു പുസ്തകം നിർദ്ദേശിച്ച് ആ പുസ്തകത്തെക്കുറിച്ചുള്ള ആസ്ഥാദനം ഒരാൾഅവതരിപ്പിക്കുകയും മറ്റു കുട്ടികൾ ചർച്ചയിൽ പങ്കെടുക്കുവാനും നിർദ്ദേശിച്ചു.. വായന മാസായർ ണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ചു നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. ജൂലായ് 5 ബഷീർ ദിനത്തോടനുബന്ധിച്ച് എൽ.പി.യു.പി വിഭാഗങ്ങൾക്കായി സാഹിത്യ മത്സരങ്ങളും ക്വിസ് മത്സരവും നടത്തി. അന്നേ ദിവസം തന്നെ അക്ഷരായനം പുസ്തകാസ്വാദന ചർച്ചയ്ക്ക് തുടക്കം കുറിച്ചു. പ്രശസ്ത സാഹിത്യകാരൻ M.N കാരശ്ശേരി മാഷ് വിദ്യാരംഗ കലാ സാഹിത്യ വേദിയുടെയും അക്ഷരായനത്തിന്റേയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ആദ്യ പുസ്തകം ന്റുപ്പാപ്പാക്കൊരനേണ്ടാർന്ന് " പുസ്തകാസ്വാദനം 6D യിലെ കുമാരി ദേവനന്ദ അവതരിപ്പിപ്പിച്ചു. തുടർച്ചയായി എല്ലാ ശനിയാഴ്ചകളിലും LP UP വിഭാഗങ്ങളിലായി പുസ്തക ചർച്ച നട വരുന്നു.. UP വിഭാഗത്തിൽ 18 പുസ്തകങ്ങളും LP വിഭാഗത്തിൽ 12 പുസ്തങ്ങളും വിവിധ ക്ലാസുകാരായി അവതരണം നടത്തി. ജൂൺ മാസത്തെ പത്രവാർത്തകളെ അടിസ്ഥാനമാക്കി കാലികം - 2021 പത്രവാർത്ത ക്വിസ് നടത്തി. ഇതൊരു തുടർ പ്രവർത്തനമായി നടന്നു വരുന്നു. 2021 - 22 വർഷത്തെ തനതു പ്രവർത്തനം 'പുസ്തകക്കൂട്ടിൽ' വീട്ടകകങ്ങളിലെ പുസ്തകശാല 7Fലെ കുമാരി ഹഫീസയുടെ വീട്ടിൽ ഒരുക്കിയ ലൈബ്രറി. HM അബ്ദുൾ ലത്തീഫ് സാർ ഉദ്ഘാടനം ചെയ്തു കൊണ്ട് ഈ പരിപാടിക്ക് തുടക്കം കുറിച്ചു. അക്ഷരായനത്തിന്റെ 4-ാമത്തെ ഒരു സങ്കീർത്തനം പോലെ ചർച്ചയിൽ കഥാകൃത്ത് ശ്രീ. പെരുമ്പടവം ശ്രീധരന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നു. 2021 വർഷത്തെ ഓണാഘോഷം LP UP വിഭാഗങ്ങൾക്കായി വഞ്ചിപ്പാട്ട്, പുലിക്കളി . ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ Online ആയി നടത്തി ഓണാഘോഷം ഗംഭീരമാക്കി. വിദ്യാരംഗം കലാ സാഹിത്യ വേദി 2021 -22 വർഷത്തിൽ ഉപജില്ലാ തലത്തിൽ യു പി വിഭാഗത്തിൽ കഥ, കവിത ചിത്രരചന പുസ്തകാസ്വാദനം അഭിനയം കാവ്യാലാപനം, നാടൻ പാട്ട്, എന്നീ മേഖലകളിൽ നടത്തിയ മത്സരങ്ങളിൽ കഥ. , ചിത്രരചന. നാടൻപാട്ട്, പുസ്തകാസ്വാദനം അഭിനയം എന്നീ മേഖലകളിൽ പങ്കെടുത്ത കുട്ടികൾ വിദ്യാരംഗത്തിന്റെ ജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ തലത്തിൽ നാടൻ പാട്ട്, കഥ, ചിത്രരചന എന്നീ മേഖലകളിൽ മത്സരിച്ച കുട്ടികൾ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. നീർക്കുന്നം ജന സേവിനിഗ്രന്ഥശാല മലയാള ഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തിയ സാഹിത്യമത്സരങ്ങളിൽ ഉപന്യാസം , കഥാരചന. കവിതാ രചന, പ്രശ്നോത്തരി എന്നിവയിൽ പങ്കെടുത്ത എല്ലാ കുട്ടി കളും വിജയികളായി. മുൻ വർഷങ്ങളിലേതു പോലെ വായനത്തണലിൽ എന്ന പദ്ധതിയുടെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തി മാതൃഭാഷാ ദിനത്തിൽ പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു. 2022 വർഷം സ്കൂളിെലെ വിദ്യാർത്ഥികൾ അധ്യാപകർ പൂർവ്വ അധ്യാപകർ. SMC അംഗങ്ങൾ എന്നിവരുടെ സർഗാത്മ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു മാഗസിൻ തയ്യാറാക്കാൻ തീരുമാനിച്ചു. കാലികംമെഗാ ക്വിസ് 2022 ഫെബ്രുവരി മാസത്തിൽ നടത്താൻ തീരുമാനിച്ചു.
പരിസ്ഥിതി ക്ലബ്
കുട്ടികൾക്കിടയിൽ പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൂട്ടായ്‍മയാണ് പരിസ്ഥിതി ക്ലബ്ബ്. ഈഅധ്യയന വർഷാരംഭത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.പരിസ്ഥിതിദിന സന്ദേശം, ഗാനം എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്താൻ ബോധവൽക്കരണം നടത്തി.വളരെയധികം കുട്ടികൾ ജൈവകൃഷി നടത്തുന്നു.ജലസംരക്ഷണ പോസ്റ്റർ നിർമാണം നടത്തി.വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശം അനുസരിച്ച് ഓരോ ക്ലാസും പ്രവർത്തിക്കുന്നു.വീടുകളിലും സ്കൂളിലും ഡ്രൈഡേ നടത്തപ്പെടുന്നു.ഊർജ്ജസംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.ജൈവ വൈവിധ്യം ഉദ്യാനം വിപുലീകരിക്കാൻ കുടുതൽ ചെടിച്ചട്ടികളും ചെടികളും വാങ്ങി ഓരോ ക്ലാസിനും ചുമതല നൽകി.ശുചിത്വവുമായ് ബന്ധപ്പെട്ട സ്കൂൾ പ്രവർത്തനങ്ങളിലും പരിസ്ഥിതി ക്ലബ് നന്നായി സഹകരിക്കുന്നു.ജൈവവൈവിധ്യങ്ങളുടെ കലവറയായ വണ്ടാനം കാവ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നു.കൂടാതെ പുറക്കാടുള്ള കാവിൽ ഓരോ നാളുകെളയും പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങളുടെ തൈകൾ നട്ട് 'നക്ഷത്രവനം' ഒരുക്കി പരിപാലിക്കുന്നു.ഹർത്താൽ ദിവസങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും 'ഹർത്താൽ മരം ' നട്ട് പരിപാലിക്കുന്നു