ശുചിത്വം

വൃത്തിയ്ക്കും ശുചിത്വത്തിനും അർഹിക്കുന്ന പ്രധാന്യം കിട്ടാൻ നമുക്കൊരു മഹാത്മാവു വേണ്ടി വന്നു.ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധ മുന്നേററങ്ങളെല്ലാം ശുചിത്വത്തിൽ ആരംഭിക്കുകയോ ശുചിത്വ സങ്കൽപ്പത്തിനൊപ്പം വളർച്ച പ്രാപിക്കുകയോ ചെയ്തവയാണ്.വ്യക്തിപരവും സാമൂഹികവുമായ ശുചിത്വം ഉറപ്പാക്കാൻ നമ്മളെല്ലാംപ്രതിജ്ഞ എടുക്കേണ്ടതാണ്.അതിൽ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം.ദിവസവും രണ്ടു നേരം കുളിക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,നല്ല ഭക്ഷണം മാത്രംകഴിക്കുക.നമ്മൾ എല്ലാവരും ഇതെല്ലാം പാലിച്ചാൽ ഏതു മഹാമാരിയേയും അതിജീവിക്കാൻ കഴിയും.

സമന്യ.എം.എസ്
3A എസ് കെ വി.എൽ.പി.എസ് .വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം