വികൃതിച്ചെക്കൻ ഉണ്ണിക്കുട്ടൻ
എന്നും എന്നും പനിയാണേ
സ്കൂളിൽ പോകാൻ വയ്യാതെ
വീട്ടിൽത്തന്നെ കിടപ്പാണേ
വൈദ്യരെ കാണാൻ പോയപ്പോൾ
വൈദ്യർ പറഞ്ഞു കാര്യങ്ങൾ
വ്യക്തിശുചിത്വം പാലിക്കേണം
കൈകൾ നന്നായ് കഴുകേണം
വൃത്തിയാക്കേണം വീടും പരിസരവും
വൃത്തിയും ശുദ്ധിയും ശീലമായാൽ
രോഗത്തിൽനിന്നും മുക്തിനേടാം.