എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/എന്തിനാണ് മാനവാ

എന്തിനാണ് മാനവാ


എന്തിനാണ് മനവകുലമേ
  എന്നോട് ഈ ക്രൂരത?
   ഇന്ന് പ്രതീക്ഷയുടെ
   നിലാവെളിച്ചം മങ്ങുന്നു
 
    നാളയുടെ തലമുറകളെ
    യെന്നെ മറക്കുന്നു
    വസന്തങ്ങൾ കൊഴിയു
    ന്നു വർഷങ്ങൾ മറയു
    ന്നു കിനാവുകൾചേക്കേ
    റിയ ഹൃദയത്തിൽ പ്രീതി
    ക്ഷയുടെ നിറം മങ്ങുന്നു

    നാളയുടെ ചക്രങ്ങൾ
    ഗമിക്കുമ്പോൾ ഞാനെ
    ന്ന ചിന്ത മാനവകുല-
    ത്തിനില്ലാതാകുന്നു
    എന്റെ കണ്ണുനീരിന്റെ
    വിലയറിയുന്നില്ലേ നി-
    ങ്ങൾ ?
    ഒരു പർവതം മുഴുവൻ
    നിരപ്പായി
    ഒരു പുഴ മുഴുവൻ വിഷം
    കലക്കി

    എന്തിനിത് വൻകുടീര -
    ങ്ങൾ പണിതുയർത്താ
    നാണോ..
    കുളങ്ങളും മരങ്ങളും
    കാവുകളും ഭൂതകാ
    ലത്തിന്റെയോർമ്മ
    ഭാവിതലമുറയെകുറി
    ച്ചാണെന്റെയാവാലാതി
    പെട്ടെന്ന് പൊട്ടുന്ന നൂലു
    പോലെ.....
 

ഉത്തര ഉദയൻ
9 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത