എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ്
ആഗസ്റ്റ് 10, 11 തീയതികളിൽ ഹെഡ്മിസ്ട്രസ് Sr Merin CMC 'സ്വതന്ത്ര വിജ്ഞാനോത്സവം-2023’ സ്കൂൾ അസംബ്ലിയിൽ സന്ദേശം വായിച്ചുകൊണ്ട് ഫ്രീഡം ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമിച്ച റോബോട്ടിക് , ഇലക്ട്രോണിക്സ്, ഉത്പന്നങ്ങൾ , വിവിധ തരം ഗെയിംകൾ , വീഡിയോ പ്രസന്റേഷൻ കൂടാതെ പഴയകാല കംപ്യൂട്ടറുകൾ ,അവയുടെ ഭാഗങ്ങൾ, കാസറ്റ് എന്നിവ ഒരുക്കിയിരുന്നു .ഇതിനോടൊപ്പം ഇൻസ്റ്റാളേഷൻ ഫെസ്റ്റ് , ഗെയിം ഫെസ്റ്റ് എന്നിവ കൂടി നടത്തി.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപകർക്കും അടുത്തുള്ള എൽ പി സ്‌കൂൾ കുട്ടികൾക്കും കാണാൻ ഉള്ള അവസരം ഒരുക്കിയിരുന്നു.
സ്കൂളിൽ ലഭ്യമാക്കിയിട്ടുള്ള ആർഡിനോ കിറ്റ് കൂടി ഉപയോഗപെടുത്തികൊണ്ട് ഐ ടി കോർണർ സഘടിപ്പിച്ചു.
Dancing LED
Automatic traffic signal
Automatic street light
electronic dice
Robo Hen
എന്നിങ്ങനെ കുട്ടികൾ തയ്യാറാക്കിയ ഉപകരണങ്ങളുടെ പ്രവർത്തനവിശദീകരണം അവർ തന്നെ നൽകി. AI with lemon spoon ഗെയിം കുട്ടികൾക്കും അധ്യാപകർക്കുമായി ഒരുക്കിയിരുന്നു. ഗെയിം ഫെസ്റ്റ് ലൂടെ കുട്ടികൾ തന്നെ സ്വയം നിർമിച്ച വിവിധ ഗെയിം 10 രൂപ ഫീ നൽകികൊണ്ട് 10 min കളിയ്ക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു. ഇതിൽ നിന്ന് കിട്ടിയ തുക സ്കൂളിലെ ചാരിറ്റി പ്രവർത്തങ്ങൾക്കായി ഏൽപ്പിച്ചു .സ്‌കൂളിലെ എസ് പി സി കുട്ടികളും ഈ പ്രദർശനത്തിൽ സഹായിച്ചു. Kite masterന്റെയും കുട്ടികളുടേയും മേൽനോട്ടത്തിൽ ആവശ്യമുള്ളവർക്ക് ubantu software install ചെയ്തു കൊടുക്കുന്നുണ്ട്.
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സെപ്റ്റംബർ 24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ വീഡിയോ കാണാം