എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/ശുചിത്വം -അപ്പുവും അച്ചുവും

ശുചിത്വം -അപ്പുവും അച്ചുവും

ഒരിടത്ത് ഒരു വീട്ടിൽ അപ്പു എന്നു പറഞ്ഞ ഒരു കുട്ടിയുണ്ടായിരുന്നു. അവൻ ശുചിത്വമുള്ള ഒരാളായിരുന്നു. ദിവസംവും രണ്ട് നേരം കുളിക്കും, രണ്ട് നേരം പല്ലു തേക്കും, ആഴ്ചയില് നഖം വെട്ടും അങ്ങനെ അവൻ വ്യക്തി ശുചിത്വം പാലിക്കുമായിരുന്നു. വ്യക്തി ശുചിത്വം മാത്രമല്ല അവൻ ചെയ്തിരുന്നത്. പരിസര ശുചിത്വവും അവൻ ചെയ്തിരുന്നു. ചപ്പുചവറുകൾ അടിച്ചു വാരും മുറി വൃത്തിയാക്കും അങ്ങനെ പലതും അവൻ ചെയ്തിരുന്നു. അവന്റെ അമ്മയും അച്ഛനും അവനോട് എപ്പോഴും വൃത്തിയായി നടക്കണമെന്ന് അവൻ അത് പാലിച്ചിരുന്നു. ഒരിക്കൽ അവൻറെ അയൽവക്കകാരന് അച്ചുവിനെ കാണാൻ അവർ പോയി. അച്ചു ഒരു വൃത്തിയില്ലാത്ത ആളായിരുന്നു. ശുചിത്വം ഒന്നും അവൻ പാലിച്ചിരുന്നില്ല. അപ്പു അവനോട് എപ്പോഴും പറയുമായിരുന്നു. നീ വൃത്തിയായി നടക്കണമെന്ന്. അവനത് കൂട്ടാക്കിയില്ല. ഒരിക്കൽ അച്ചു ഒരു കടയിൽ കയറുന്നത് അപ്പു കണ്ടു. അച്ചുവും കൈയ്യും വായും കഴുകാതെ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൻ വീട്ടിലേക്ക് പോയി. പിറ്റേദിവസം രാവിലെ അവനു വയറു വേദന തോന്നി. അവന്റെ അമ്മയും അച്ഛനും അവനെ ഡോക്ടറെ കാണിച്ചു എങ്കിലും പ്രയോജനമുണ്ടായില്ല. വൈദ്യരെ കാണിച്ചു ഒരു പ്രയോജനവും ഉണ്ടായില്ല. കുറച്ച് ദിവസത്തേക്ക് അവന് നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല അപ്പോഴാണ് അവന് അപ്പു വ്യക്തി ശുചിത്വം പാലിക്കണമെന്ന് പറഞ്ഞതിന്റെ വില മനസ്സിലായത്

ഹേമ മനോജ്
5A സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ