Login (English) Help
മകരമാസത്തിൻറെ മഞ്ഞിൽ വിരിയുന്ന പൂക്കളെ കാണുവാനെന്ത് ഭംഗി കലപിലശബ്ദമായ് നിദ്രയുണർത്തുന്ന കിളികളെ കാണുവാനെന്ത് ഭംഗി തോടും പുഴകളും പാടങ്ങളുമുള്ള ഒരു കൊച്ചു ഗ്രാമമാണെൻറെ ഗ്രാമം പകലന്തിയോളം ഓടിക്കളിച്ചയെൻ കൂട്ടുകാർ വീടണഞ്ഞനേരം കോലായിലെരിയുന്ന നിലവിളക്കിൻ മുൻപിൽ കേൾക്കുന്ന നാമജപങ്ങൾ മാത്രം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത