2022-23 വരെ2023-242024-25

2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി തന്നെ നടന്നു. സ്ക്കൂൾ മാനേജർ ശ്രീ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ സുധീർ , ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ശരവണ, 807-ാം നമ്പർ SNDP ശാഖായോഗം സെക്രട്ടറി ശ്രീ സനിൽകുമാർ ,PTA പ്രസിഡന്റ് ശ്രീമതി സൗമ്യ രാജേഷ് , PTA അംഗങ്ങൾ, MPTA അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ , അധ്യാപകർ, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു.

പുത്തൻ കൂട്ടുകാരെ തൊപ്പി അണിയിച്ച് സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

കുട്ടികൾക്ക് പഠനോപകരണ വിതരണം, മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.

പ്രവേശനോത്സവം
പ്രവേശനോത്സവം 2023-24
2023 - 24 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം
പുത്തൻ കൂട്ടുകാർ
പരിസ്ഥിതിദിനം -2023
പരിസ്ഥിതിദിനം

19/06/2023 വായനദിനം (19/06/2023-26/06/2023)

കുമാരി . ആതിര കൃഷ്ണ ബാലസഭ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ (കവിതാലാപനം, കഥാകഥനം, പ്രസംഗം, വാർത്ത വായന ) നടത്തി.

വായനദിനം 2023

2023 - 24 അദ്ധ്യയന വർഷത്തെ സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി ) ഇന്ന് (11 / 7/ 23 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും , വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥനുമായ ശ്രീ. സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ വളരെമികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പങ്കെടുത്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ😍🥰👍👏💐


ഇന്ന് (13/7/2023 ) PTA പ്രസിഡന്റ് സൗമ്യ രാജേഷിന്റെ അദ്ധ്യക്ഷതയിൽ സ്ക്കൂൾ ഹാളിൽ വച്ച് കൂടിയ ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ. സുഭാഷ് ( HM KKKVMHS പൊത്തപ്പള്ളി) സാറിനെ വാർഡ് മെമ്പർ ശ്രീ. സുധീർ ആദരിച്ചു. തദവസരത്തിൽ ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം നടത്തുകയും പരിസ്ഥിതി ദിനം, വായന മാസാചരണം എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

ആദരവ്
ജൂൺ മാസത്തെ സ്ക്കൂൾ പത്രപ്രകാശനം
സ്ക്കൂൾ തനതു പ്രവർത്തനമായ " വിജ്ഞാന വസന്തം ( പ്രശ്നോത്തരി )