സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SCOUT@GUIDES


ഭാരത് സ്കൗട്ട്&ഗൈഡ്സിന്റെ കീഴിൽ ചേർത്തല എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ,ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.സ്കൂളിലെ സേവന തല്പരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത്.സ്കൗട്ട് യൂണിറ്റിൽ 32 കുട്ടികൾ ഉണ്ട് .8,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് സ്കൗട്ട് യൂണിറ്റിൽ ഉള്ളത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യപുരസ്കാർ പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. വിശേഷദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്നു. പ്ലാസ്റ്റിക് ടൈഡ് ടർണർ സർട്ടിഫിക്കറ്റ്,ബേസിക് കോവിഡ് സർട്ടിഫിക്കറ്റ്,ജോട്ടജോട്ടി സെർട്ടിഫിക്കറ്റ് എന്നിവ ഈ വർഷവും കുട്ടികൾ കരസ്ഥമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുട്ടിക്ക് വേണ്ടിയുള്ള സ്‌നേഹ ഭവനം പദ്ധതിയിലേക്ക് സ്കൗട്ട് &ഗൈഡ്സ് കുട്ടികൾ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്.

സ്കൂളിന്റെ ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനം പ്രശംസനാർഹമാണ് .സാമൂഹിക സേവനം ജനമനസ്സുകളിൽ എത്തിക്കുക എന്ന ദൗത്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. അച്ചടക്കം ആധുനിക തലമുറയിൽ വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ ,അത് പ്രായോഗിക തലത്തിലേക്ക് എങ്ങനെ കൊണ്ടുവരുമെന്നും ,നിസ്വാർത്ഥസേവനത്തിലൂടെ ഭാവിതലമുറയെ രൂപപ്പെടുത്തുകയുമാണ് ഇതിന്റെപ്രാധാന്യം.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു തനതായ പല പ്രവർത്തനങ്ങളുംആസൂത്രണം ചെയ്തു നടപ്പാക്കി . ഗൈഡ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ദീപ മാധവൻആണ്.സ്കൗട്ട് വിഭാഗത്തിന്റെ ചുമതല ശ്രീ ജയമോൻ കെ എം ആണ് .നിരവധി പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയെടുക്കാൻ ഈ അധ്യാപകർക്ക് കഴിഞ്ഞു .


ലിറ്റിൽ കൈറ്റ്സ്


2018 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.5 കുട്ടികൾ ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു.2 ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. കുട്ടികൾ വിവിധ games ,animation ഹ്രസ്വചിത്രങ്ങൾ എന്നിവ നിർമ്മിച്ചുലിറ്റിൽ  കൈറ്റ്സ്  അംഗങ്ങൾ മികച്ച രീതിയിൽ  അവരുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നു .സ്കൂൾ ക്യാമ്പുകൾ അടക്കം എല്ലാ പ്രവർത്തനങ്ങളും അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു നല്ല രീതിയിൽ മുന്നേറുന്നു